Wednesday, January 19

ചില നല്ല പാഠങ്ങൾ- തൃശൂരിലെയും അടൂരിലേയും പിന്നെ കേരളത്തിലെമ്പാടുമുള്ള യുവാക്കൾ തരുന്നത്

 

തൃശൂർ ഇൻഡോർ സ്റ്റേഡിയം ഇപ്പോൾ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പുകളിലൊന്നായിമാറി.ആഹാരവും വസ്ത്രങ്ങളും മറ്റ് അവശ്യ വസ്തുക്കളും അവിടേക്ക് പ്രവഹിക്കുകയാണ്.
ഇവിടെയോർക്കേണ്ടത് മൂന്ന് ചെറുപ്പക്കാരെയാണ്.

നമ്മൾ പലപ്പോഴും കുറ്റപ്പെടുത്താറുണ്ട്; നമ്മുടെയീ ചെറുപ്പക്കാരെപ്പറ്റി, അവരുടെ സാമൂഹിക ഉത്തരവാദിത്വത്തെപ്പറ്റി, അല്ലെങ്കിൽ ഉത്തരവാദിത്വമില്ലായ്മയെ പറ്റി..പക്ഷെ നമ്മുടെ മുൻ ധാരണകളെ തിരുത്താൻ ഇവിടെ പ്രളയമുണ്ടാകേണ്ടിവന്നു. ദൗർഭാഗ്യകരമായ ഒരവസ്ഥയെ എങ്ങനെ ക്രിയാത്മകമായി മറികടക്കാമെന്നു കേരളത്തിലങ്ങോളമിങ്ങോളമുള്ള യുവാക്കൾ തെളിയിച്ചു കൊണ്ടിരിക്കുന്നു.അതും അവരുടെ പ്രധാന `ആയുധമായ` ആഡ്രോയിഡിലൂടെ നവമാധ്യമത്തിലൂടെ ..എന്താ അത്ഭുതം തോന്നുന്നൊ. പത്തനം തിട്ടയിലെ ഒരു സാദാ വില്ലേജിലെ   ഇളമണ്ണൂർ സിനിമാസ് എന്ന പക്കാ സിനിമാഗ്രൂപ്പ് മുതൽ തൃശൂരിലെ ഈ പിള്ളേർ വരെ സമാന മാർഗ്ഗത്തിലൂടെയാണ്.ഈ ദുരന്തത്തെ നോക്കിക്കണ്ടത്.

തൃശൂരിലെ കഥയിങ്ങനെ പോകുന്നു.ആഗസ്റ്റ് 15 നു തൃശൂർ നഗരത്തിൽ വെള്ളമേറിവരുന്നു.മൂന്ന് സുഹൃത്തുക്കൾ നമുക്ക് എന്തു ചെയ്യാൻ പറ്റുമെന്ന് ആലോചിക്കുന്നു.അവർ ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കുന്നു.സുഹൃത്തുക്കളെ അതിലേക്ക് കൂട്ടുന്നു..എന്നാലവരെ അത്ഭുതപ്പെടുത്തിയത് ഗ്രൂപ്പിൻ്റെ പ്രതികരണമായിരുന്നുവെന്ന് മൂന്ന് പേരിൽ ഒരാളായ ജോജു മഞ്ഞില പറയുന്നു, മഞ്ഞിലയെ കൂടാതെ ഷൊബി റ്റി വർഗീസ് ജോബി റ്റി കുഞ്ഞാപ്പു എന്നിവരാണ് ആ മൂന്ന് പേരിലെ മറ്റംഗങ്ങൾ.

 

ഈ ഞായറാഴ്ച് ഗ്രൂപ്പ്  ആറാട്ടു പുഴ കൊടുങ്ങല്ലൂർ ഭാഗത്തേക്ക്  20000 പേർക്കുള്ള ആഹാരവും വസ്ത്രങ്ങളും സമാഹരിച്ചു.

മൂന്നു പേരിൽ തുടങ്ങിയ ഈ കൂട്ടം ഇപ്പോൾ ഏതാണ്ട് നൂറ്റമ്പതോളം അംഗങ്ങളുള്ള ഒരു സന്നദ്ധസംഘമായി മാറി.

സമാന അനുഭവമാണ് പത്തനംതിട്ടയിൽ അടൂരിലുള്ള ഇളമണ്ണൂർ സിനിമാസിൻ്റെ പ്രവർത്തനവും.  ഈ ദുരന്തദിനത്തിൽ  അവരുടെ ഫേസ് ബുക്ക് വാട്ട്സ് ആപ്പ് സുഹൃത്തുക്കൾ  ക്യാമ്പിലേക്കുള്ള അവശ്യ സാധനങ്ങളുമായി തിരുവനന്തപുരത്തുനിന്നും  പ്രതിപക്ഷം.ഇന്നിൻ്റെ ഓഫീസിലാണെത്തിയത് അതും രാത്രി 2 മണി കഴിഞ്ഞപ്പോൾ, ഇളമണ്ണൂർ സിനിമാസിലെ അനന്ദുവും കൂട്ടരും ഇപ്പോൾ സിനിമാചർച്ചചെയ്യുന്നില്ല സിനിമയല്ലാതെ മറ്റെന്തെങ്കിലും പൊസ്റ്റ് ചെയ്താൽ അപ്പോൾ തന്നെ അഡ്മിൻ നിർദ്ദാക്ഷിണ്യം ഇടപെടുന്ന ഗ്രൂപ്പിൻ്റെ അംഗങ്ങളെ തേടി നിർത്താതെ യുള്ള ഫോൺ വിളികളും സന്ദേശങ്ങളുമാണ് വരുന്നത്.

എന്തായാലും നമുക്കഭിമാനിക്കാം ഈ ചെറുപ്പക്കാരെയോർത്ത് ഇവരുടെ നന്മയോർത്ത് . സാനിറ്ററി നാപ്കിനെപ്പറ്റിയോ ആർത്തവത്തെപ്പറ്റിയോ പോലും സംസാരിക്കാൻ നാണക്കേടുണ്ടായിരുന്ന, സ്ത്രീകളുടെ അടിവസ്ത്രങ്ങളെപ്പറ്റി അശ്ലീലതയോടെ സംസരിച്ചിരുന്ന ഒരു തലമുറയ്കു ശേഷം വന്നവരാണീ കുട്ടികൾ അവർ ഇന്നു കടന്നു ചെല്ലുന്നു, ക്യാമ്പുകളിലേക്ക് അല്പം പോലും ജാള്യതയില്ലാതെ അമ്മമാർക്കും പെങ്ങന്മാർക്കുമുള്ള അവശ്യ സാധനങ്ങളുമായി..പുതിയ കേരളമിതാണ്…നിങ്ങൾക്ക് അഭിവദനങ്ങൾ .ഇനി നമുക്കു ഉയർത്തെഴുന്നേൽക്കേണ്ടതായുണ്ട്..ഈ ദുരന്തത്തിൽനിന്നും ഒരു നവകേരളത്തെ സൃഷ്ടിക്കേണ്ടതുണ്ട്. ആ പ്രതീക്ഷയാണ് ഈ യുവാക്കൾ

ഇളമണ്ണൂർ സിമാസിൻ്റെ ഫെസ് ബുക്ക് പോസ്റ്റ്

നിങ്ങളുടെ കയ്യിലെ 100 രൂപ കൊണ്ട് 3 നാപ്കിൻസ് വാങ്ങാൻ സാധിക്കും 50 രൂപ കൊണ്ട് 5 സോപ്പ് വാങ്ങാൻ സാധിക്കും 10 രൂപ കൊണ്ട് മെഴുകുതിരി വാങ്ങാൻ സാധിക്കും 1 രൂപ കൊണ്ട് തീപ്പെട്ടി വാങ്ങാൻ സാധിക്കും…. ഈ സമയത്തു നിങ്ങളുടെ കയ്യിലെ ഓരോ രൂപയും ഒരുപാട് പേരുടെ ആവിശ്യങ്ങൾക്കുള്ള സഹായമാകുവാൻ സഹായിക്കും… ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ അരികിലേക്കെത്തുകയും അവർക്കു ആവശ്യമുള്ള സഹായങ്ങൾ ചെയ്യാനും നിങ്ങൾക്ക് സാധിക്കട്ടെ അതിനായുള്ള എന്ത് സഹായത്തിനും ഞങ്ങളെ വിളിക്കാം

കയ്യിൽ പൈസയും സാധനങ്ങളും ഉണ്ട് അത് എങ്ങനെ ശെരിയായ സ്ഥലത്ത് എത്തിക്കും?
ഒരു ക്യാമ്പിൽ ആവശ്യമില്ലാത്ത സാധനം മറ്റൊരു ക്യാമ്പിൽ അത്യാവിശ്യമായിരിക്കും അങ്ങനെ അറിഞ്ഞു ആവശ്യങ്ങൾ മനസിലാക്കി ഒന്നിലധികം ക്യാമ്പുകളിലേക്ക് കടന്നു ചെല്ലാനുള്ള തയ്യാറെടുപ്പും അവിടേക്ക് എത്തുവാനുള്ള വഴികളും അധികൃതരുമായി ബന്ധപെട്ടുകൊണ്ട് ചെയ്യണ്ടതാണ്.. നമ്മളുടെ കൈയിലിരിക്കുന്ന തീപ്പെട്ടി ഉൾപ്പെടെ ഉള്ള സാധനങ്ങൾ മറ്റൊരാൾക്ക്‌ കൂടി അവകാശപ്പെട്ടതാണ് അത്യാവശ്യ സമയത്തു അവിടെ എത്തിക്കാനും അത് ഉപയോഗ പെടുകയും വേണം

എന്തൊക്കെയാണ് ആവശ്യങ്ങൾ? 
ഭക്ഷണവും ജലവും അത്യാവിശ്യമാണ് അവ എത്തിക്കാനും നൽകാനും സന്നദ്ധ പ്രവർത്തകർ മുൻപന്തിയിലുണ്ട് അത് തുടരുക… എന്നാൽ ആൾക്കാർ കൂട്ടമായി താമസിക്കുന്നിടത് പെൺകുട്ടികൾക്കുള്ള സാനിറ്ററി നാപ്കിൻസും അടിവസ്ത്രങ്ങളും എത്തിക്കുന്നതിൽ കുറവാണ്. ഡെറ്റോൾ. ORS ലായനി, വിക്സ്, അടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കായുള്ള മരുന്നുകൾ.. (മരുന്നുകൾ നൽകുമ്പോൾ ഗുളികകളും മരുന്നുകളും അധികാരികൾ മുകേന മാത്രം നൽകുക). വസ്ത്രങ്ങൾ, ബെഡ്ഷീറ്റുകൾ പല അളവിലുള്ള അടിവസ്ത്രങ്ങൾ. ഏതു പ്രായക്കാർക്കും ഉപയോഗിക്കാൻ സാധിക്കുന്ന കൈലി, നൈറ്റി, പിന്നെ 18 വയസിനു താഴെയുള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന വസ്ത്രങ്ങൾ 10 വയസിനു താഴെ ഉള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ പറ്റുന്ന വസ്ത്രം 5 വയസിനു താഴെ ഉള്ള കുട്ടികൾക്ക് തണുപ്പടിക്കാതിരിക്കാനുള്ള ക്യാപ് കൈയിലിടുന്ന ഗ്ലൗസ് കാലിലിടുന്ന ഗ്ലൗസ് ( ഉപയോഗിച്ച വസ്ത്രങ്ങൾ നൽകാതിരിക്കുക പുതിയത് വാങ്ങി നൽകുക,) തുടങ്ങിയവ.. 
പാമ്പേഴ്സ് സ്നഗ്ഗി തുടങ്ങിയ കൊച്ചു കുട്ടികൾക്ക് വേണ്ടിയുള്ളവ… 
മെഴുകുതിരി, തീപ്പെട്ടി, കൊതുകുതിരി, സോപ്പ്, പേസ്റ്റ്, ബിസ്കറ്റ് റസ്‌ക് 
തോർത്ത് ഡെറ്റോൾ ടോർച്ച് എയർ ഫ്രഷ്നെർ (ബാത്രൂമിൽ ഉപയോഗിക്കുന്നത്)
അങ്ങനെയുള്ള ചെറുതെന്നു തോന്നുന്ന ഒരുപാട് ഉപയോഗപ്രദമായ സാധനങ്ങൾ എത്തിക്കേണ്ടത് കൂടി ഉണ്ട്….

എങ്ങനെ അവരിലേക്ക്‌ എത്തിക്കാം? 
ഗവണ്മെന്റ് നേരിട്ട് സാധനങ്ങൾ സ്വീകരിക്കുന്ന സഥലങ്ങൾ ഉണ്ട് അവ കണ്ടത്തി അവിടെ നൽകുക. ഒരുപാട് സന്നദ്ധ പ്രവർത്തകർ സഹായങ്ങളുമായി പ്രവർത്തിക്കുന്നുണ്ട് അവർ മുഖേനെ നൽകാം. നേരിട്ട് നൽകാനാണ് താല്പര്യമെങ്കിൽ അധികാരികളുമായി ബന്ധപ്പെടേണ്ടത് അത്യാവിശ്യമാണ് എവിടെ ഒക്കെ ആണ് ക്യാമ്പ് അവിടെ എന്തൊക്കെയാണ് ആവശ്യം എന്നത് മുൻകൂട്ടി അറിയാൻ സാധിക്കണം. അതാതു ക്യാമ്പിലെ വാർഡ് മെമ്പർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൗൺസിലർ തുടങ്ങി അധികാരികളുമായി ബെന്ധപെടുന്നത് നല്ലതായിരിക്കും. അതാതു സ്ഥലത്തെ സന്നദ്ധ സംഘടനകളുമായും കോൺടാക്ട് ചെയ്യുന്നത് കൂടുതൽ എളുപ്പമാകും

ഇവയൊക്കെയും വളരെ ചുരുങ്ങിയ ദിവസത്തെ പ്രവർത്തനം കൊണ്ട് അറിയാൻ സാധിച്ച മിതമായ അറിവ് മാത്രമാണ് ഇതിൽ ഒരുപാട് വിട്ട് പോയിട്ടുണ്ട് എന്ന് അറിയാം അത് നിങ്ങള്ക്ക് കൂട്ടി ചേർക്കാം

ശെരിയായ സാധങ്ങൾ ആവശ്യമായ സ്ഥലങ്ങളിൽ എത്തിക്കാൻ സാധിക്കുന്നില്ല എന്നതാണ് കൂടുതൽ പേരുടെയും പ്രശ്നം. ഞങ്ങൾ അങ്ങനെ ഉള്ളവരുടെ അരികിൽ നിന്നും സാധനങ്ങൾ വാങ്ങി അത്യാവിശ്യമായ സ്ഥലത്ത് എത്തിക്കാൻ ഞങ്ങൾ പരമാവധി ശ്രേമിക്കുന്നുണ്ട്.. എന്നാൽ ക്യാമ്പുകളിൽ ചെല്ലുമ്പോൾ അവരുടെ ആവശ്യം വളരെ വലുതാണ് അവർക്കു അത്യാവിശ്യമായ സാധങ്ങൾ നൽകി അവിടെ ബാക്കി വേണ്ട സാധനങ്ങളുടെ ലിസ്റ്റ് എടുക്കുകയും അവിടേക്ക് പിന്നീട് എത്തിക്കുകയുമാണ് ചെയ്യുന്നത്..

നിങ്ങളുടെ കയ്യിലെ സാധനങ്ങൾ അവകാശ പെട്ടവർക്ക് എത്തിക്കാൻ ഞങ്ങൾ പരമാവധി ശ്രേമിക്കുന്നുണ്ട് ദൂരെ സ്ഥലങ്ങളിൽ നിന്നും വിളിക്കുന്ന സുഹൃത്തുകൾക്കു ഞങ്ങളിലേക്ക് സാധനങ്ങൾ എത്തിക്കാൻ ബുദ്ധിമുട്ടുണ്ട് അങ്ങനെ ഉള്ളവർക്ക് അവരുടെ അടുത്തുള്ള സന്നദ്ധ സങ്കടനകളുമായി ബെന്ധപെടുത്താനും സാധിക്കുന്നു

പ്രവർത്തനങ്ങളിൽ ഒപ്പം ചേരാനും സഹായങ്ങൾ നൽകാനും കൂടുതൽ കാര്യങ്ങൾ അറിയാനും താല്പര്യമുള്ളവർക്ക് ഏതു സമയത്തും ഞങ്ങളെ വിളിക്കാം 
9544446601 9544444608 9846921984 8281361558 9495103910 8129733285

#നമുക്കൊരുമിക്കാം_നമ്മൾ_അതിജീവിക്കും

(partial contribution-scroll.in)

Spread the love
Read Also  നവമാധ്യമങ്ങളിലൂടെ വിവര ശേഖരണം നടത്തി മറ്റൊരു തെരെഞ്ഞെടുപ്പ് കാലം