Thursday, January 20

‘അല്‍ഷിമേഴ്‌സിന്’ ഗവേഷകര്‍ പുതിയ മരുന്ന് കണ്ടെത്തി

ആധുനിക വൈദ്യ ശാസ്ത്രത്തിന് വെല്ലുവിളിയായ ‘അല്‍ഷിമേഴ്‌സ്’ എന്ന മറവിരോഗത്തിന്് പുതിയ മരുന്ന് ഗവേഷകര്‍ കണ്ടെത്തി. ഷിക്കാഗോയില്‍ കഴിഞ്ഞ ദിവസം നടന്ന ‘അല്‍ഷിമേഴ്‌സ് അസോസിയേഷന്‍ ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സിലാണ് ദശലക്ഷക്കണക്കിന് രോഗികള്‍ക്ക് പ്രത്യാശനല്‍കുന്ന ഈ വിവരം പുറത്തു വന്നത്. പുതിയ മരുന്ന് ഉപയോഗിച്ച് നിരവധി രോഗികളില്‍ നടത്തിയ പരീക്ഷണം ആദ്യഘട്ടത്തില്‍ തന്നെ വന്‍ വിജയമായിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘എയ്‌സായ്’ എന്ന ഔഷധ നിര്‍മാണ കമ്പനിയാണ് പുതിയ മരുന്നിന്റെ കണ്ടെത്തലിനു പിന്നില്‍.

അല്‍ഷിമേഴ്‌സ് രോഗത്തിന്റെ കാരണമായി കണ്ടെത്തിയ തലച്ചോറില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ‘അമ്ലോയിഡ്-ബീറ്റ’യെന്ന പ്രോട്ടീന്‍ അടിഞ്ഞുകൂടി കോശങ്ങള്‍ തമ്മിലുള ആശയവിനിമയം തടയുകയും തകരാറിലാക്കുകയും ചെയ്യുന്നതോടെയാണ് രോഗിയില്‍ മറവി പ്രത്യക്ഷമാവുന്നത്. മസ്തിഷ്‌കത്തില്‍ ഈ പ്രോട്ടീനിന്റെ സാന്നിധ്യം വര്‍ധിക്കുന്നതോടെ രോഗി പൂര്‍ണമായി മറവിയുടെ പിടിയിലാവുകയും ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ മരണമടയുകയും ചെയ്യുന്നു. ‘ബി.എ.എന്‍-2401’ എന്നുപേരിട്ടിരിക്കുന്ന പുതിയ മരുന്നിന്റെ ഉപയോഗത്തിലൂടെ രോഗികളുടെ തലച്ചോറില്‍ അടിഞ്ഞുകൂടുന്ന പ്രോട്ടീനിന്റെ സാന്നിധ്യത്തെ ഇല്ലാതാക്കുകയും തുടര്‍ന്ന് ഇവ അടിഞ്ഞുകൂടുന്നത് തടയുന്നുമെന്നുമാണ് കണ്ടെത്തല്‍.

Spread the love
Read Also  നിപ മാറി വെസ്റ്റ് നൈല്‍ പനി എത്തി: ഭീതിയോടെ കേരളം