Wednesday, January 19

സൗദിയില്‍ വൈദ്യുതി ബില്‍ അടയ്ക്കാന്‍ താമസിക്കുന്നവര്‍ക്ക് ആശ്വാസമായി പുതിയ നിബന്ധന

സൗദി അറേബ്യയില്‍ വൈദ്യുതി ബില്‍ അടയ്ക്കാത്ത ഗാര്‍ഹിക ഉപഭോക്താക്കളുടെ കണക്ഷന്‍ വിഛേദിക്കുന്നതിന് പുതിയ നിബന്ധന ബാധകമാക്കി. ബില്‍ തുക ആയിരം റിയാലില്‍ കൂടിയാല്‍ മാത്രമേ കണക്ഷന്‍ വിഛേദിക്കാന്‍ പാടുളളൂവെന്ന് ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി നിര്‍ദേശിച്ചു. ചെറുകിട-ഇടത്തരം കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണ് ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി സൗദി ഇലക്ട്രിസിറ്റി കമ്പനിക്ക് നല്‍കിയിട്ടുളളത്.

നിലവില്‍ 400 റിയാലില്‍ കൂടുതല്‍ കുടിശ്ശികയുളള ഉപഭോക്താക്കളുടെ ഇലക്ട്രിസിറ്റി കണക്ഷന്‍ വിഛേദിച്ചിരുന്നു. ഇതിന്റെ പരിധിയാണ് ആയിരം റിയാലായി ഉയര്‍ത്തിയത്. എന്നാല്‍ മൂന്ന്മാസം തുടര്‍ച്ചയായി ബില്‍ തുക അടയ്ക്കാത്ത ഉപഭോക്താക്കളുടെ കണക്ഷന്‍ വിഛേദിക്കും. നിലവില്‍ ആറുമാസം വരെ കുടിശ്ശിക വരുത്തുന്നവരുടെ കണക്ഷന്‍ വിഛേദിക്കില്ല. എന്നാല്‍ ഇവരുടെ ബില്‍തുക 400 റിയാലില്‍ കൂടാന്‍ പാടില്ല എന്ന നിബന്ധന ബാധകമായിരുന്നു. മീറ്റര്‍ പ്രവര്‍ത്തിക്കാതിരിക്കുക, ബില്‍ തുകയില്‍ പിഴവ് കണ്ടെത്തുക തുടങ്ങിയ കാരണങ്ങള്‍ ഇലക്ട്രിസിറ്റി കണക്ഷന്‍ വിഛേദിക്കുന്നതിന് മുമ്പ് പരിഗണിക്കണം. ബില്ലുകളിലെ പിഴവുകള്‍ തിരുത്തണം. ഇതിന് മുന്‍കാല പ്രാബല്യം നല്‍കണമെന്നും ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഗവര്‍ണല്‍ ഡോ. അബ്ദുല്ല അല്‍ ശഹ്രി നിര്‍ദേശം നല്‍കി.

Spread the love
Read Also  സൗദിയില്‍ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതികള്‍ക്ക് ചാട്ടവാറടിയും 80 വര്‍ഷം തടവും ശിക്ഷ

Leave a Reply