Thursday, January 20

അബുദാബിയില്‍ ക്ലാസിക് കാറുകളുടെ രജിസ്ട്രേഷന് പുതിയ നിയമം വരുന്നു

അബുദാബിയില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ക്ലാസിക് കാറുകളുടെ രജിസ്ട്രേഷന് പുതിയ നിയമം വരുന്നു. അതുപ്രകാരം . വാഹനങ്ങളെ രണ്ട് കാറ്റഗറിയായി തിരിച്ചാണ് പുതിയ ചട്ടമനുസരിച്ച് ക്ലാസിക് വാഹന രജിസ്ട്രേഷന്‍ നടത്താനാവുക. റോഡില്‍ ഓടിക്കാവുന്നതും പ്രദര്‍ശനത്തിനുള്ളതും എന്നിങ്ങനെയാണ് വാഹനങ്ങളെ തിരിക്കുക. എല്ലാ റോഡുകളിലും ഓടിക്കാന്‍ കഴിയുന്ന വാഹന രജിസ്ട്രേഷന്‍ സാങ്കേതിക പരിശോധനയ്ക്കുശേഷം 13 മാസത്തെ ഇന്‍ഷുറന്‍സ് കാലാവധിയില്‍ ഒരു വര്‍ഷത്തേക്ക് 400 ദര്‍ഹമാണ് രജിസ്ട്രേഷനു ഫീസ്.

ഈ രജിസ്ട്രേഷന്‍ പുതുക്കാന്‍ 350 ദര്‍ഹവും നല്‍കണം. രണ്ടാമത്തെ കാറ്റഗറിയില്‍ വരുന്ന വാഹനങ്ങള്‍ നിരത്തിലിറക്കാതെ പ്രത്യേക സ്ഥലത്ത് പ്രദര്‍ശനത്തിനു മാത്രമുള്ളതാണ്. നിരത്തുകളില്‍ ഓടിക്കുന്ന ക്ലാസിക് കാര്‍ രജിസ്ട്രേഷന് സാങ്കേതിക പരിശോധനയും ഇന്‍ഷുറന്‍സ് പോളിസിയും വേണ്ടതുണ്ട്. മൂന്നു വര്‍ഷത്തെ രജിസ്ട്രേഷന്‍ ഫീസ് 1100 ദര്‍ഹമാണ്. വിന്റേജ് കാര്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ 1050 ദര്‍ഹമാണ് നിരക്ക്. ഈ വിഭാഗം വാഹന രജിസ്ട്രേഷന്‍ രേഖയില്‍ റോഡില്‍ അനുവദനീയമല്ലെന്നതു സംബന്ധിച്ച വിവരം വ്യക്തമാക്കും. റിക്കവറി ട്രക്കുകളില്‍ മാത്രമേ പ്രദര്‍ശനത്തിനുള്ള വാഹനങ്ങള്‍ റജിസ്ട്രേഷനുശേഷം കൊണ്ടുപോകാനാവൂ എന്നും അബുദബി പൊലീസ് അറിയിച്ചിട്ടുണ്ട്.

Spread the love
Read Also  വാഹനാപകട മരണ ഇൻഷുറൻസ് അഞ്ച് ലക്ഷമാക്കി ഉയർത്തും