Sunday, September 20

‘ഹലോ ഇത് രാഹുല്‍ ഗാന്ധിയാണ്, ആരാണ് നിങ്ങളുടെ ചോയിസ്’

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ പുതിയ സാങ്കേതിക വിദ്യ പുതുമയുള്ളതാണ്. അദ്ദേഹം കോണ്ഗ്രസ് വിജയിച്ച മൂന്നു സംസ്ഥാനങ്ങളിലെ  എല്ലാ എം എല്‍ എമാരെയും ഫോണില്‍ വിളിക്കുന്നു. 

‘ഞാന്‍ രാഹുല്‍ ഗാന്ധിയാണ്, താങ്കളോട് വളരെ നിര്‍ണായകമായ ഒരു അഭിപ്രായം ചോദിക്കുകയാണ്. ആരാവണം അടുത്ത മുഖ്യമന്ത്രി ? ഒരു പേര് മാത്രം പറയുക. നിങ്ങള്‍ പറയുന്ന പേര് ഞാന്‍ മാത്രമേ അറിയുകയുള്ളൂ. പാര്‍ട്ടിയിലെ മറ്റാരും  അത് അറിയില്ല. ബീപ് ശബ്ദം കേട്ടശേഷം പറയൂ’

എല്ലാ എം എല്‍ എ മാര്‍ക്കും ഈ ശബ്ദസന്ദേശം എത്തിക്കഴിഞ്ഞു. വെറുതെ എല്ലാവരെയും ചെല്ലും ചെലവും കൊടുത്തു ദില്ലിയിലെത്തിച്ചു വെറുതെ പ്രസ്താവനകളും നടത്തി നാറെണ്ട. ഈ പുതിയ സാങ്കേതികവിദ്യ കോണ്ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വളരെയധികം സ്വീകാര്യമാകുന്നു ‘ ഞങ്ങള്‍ അവരുടെ ഉത്തരങ്ങള്‍ക്കായി കാതോര്‍ക്കുന്നു, ഇത് പുതിയ കോണ്ഗ്രസ്സാണ്’ കോണ്ഗ്രസ് വക്താവ് പറയുന്നു.

മൂന്നു സംസ്ഥാനങ്ങളിലും ഇന്ന് തന്നെ നേതാവിനെ പ്രഖ്യാപിക്കും. സത്യപ്രതിജ്ഞ യുടെ തീയതിയും നിശ്ചയിക്കും, പഴയ കാലത്തെപ്പോലെ ഇട്ടലക്കുന്ന പരിപാടി നിര്‍ത്തി എന്നാണു കോണ്ഗ്രസ് നേതാക്കള്‍ പറയുന്നത്. ജനാധിപത്യ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനും ഇതുവഴി കഴിയുമെന്ന് നേതാക്കള്‍  പറയുന്നു  

 

Spread the love

Leave a Reply