ട്രെയിൻ പാളം തെറ്റിയത് കവർ ചെയ്യാനെത്തിയ ന്യൂസ് 24 റിപ്പോർട്ടർക്ക് റയിൽവേ പോലീസിന്റെ ക്രൂരമർദ്ദനം. ഉത്തര്‍പ്രദേശിലെ ഷാംലി നഗരത്തിനു സമീപം ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റിയത് റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെയാണ് ജി.ആര്‍.പി ഉദ്യോഗസ്ഥര്‍ ആക്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് ജി.ആര്‍.പി ഇന്‍സ്‌പെക്ടര്‍ രാകേഷ് കുമാറിനെയും കോണ്‍സ്റ്റബിള്‍ സഞ്ജയ് പവാറിനെയും മൊറാദാബാദ് പൊലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര ദുബെ സസ്‌പെന്റ് ചെയ്തു.

മാധ്യമപ്രവര്‍ത്തകനെ വലിച്ചിഴച്ച് ജി.ആര്‍.പി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുകയും തടവിലാക്കുകയുമായിരുന്നു. സംഭവം വിവാദമായതിനെ തടുർന്ന് കേസ് മൊറാബാദ് ജി.ആര്‍.പി എസ്.പിയ്ക്ക് കൈമാറി. 24 മണിക്കൂറിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.

റെയില്‍വേ പൊലീസ് സേനയെ വിമര്‍ശിച്ച് താന്‍ ചെയ്ത റിപ്പോര്‍ട്ടുകളാണ് ആക്രമണത്തിന് കാരണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ പൊലീസ് സ്റ്റേഷന് പുറത്തു പ്രതിഷേധിച്ച സഹപ്രവര്‍ത്തകരോട് പറഞ്ഞു.

‘അവര്‍ സാധാരണ വസ്ത്രത്തിലായിരുന്നു. ഒരാള്‍ എന്റെ ക്യാമറ തട്ടി താഴെയിട്ടു. അതെടുക്കാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ എന്നെ അടിക്കുകയും അവഹേളിക്കുകയുമായിരുന്നു. എന്നെ പൂട്ടിയിട്ട് വസ്ത്രം വലിച്ചു കീറി, വായില്‍ മൂത്രമൊഴിച്ചു.’ മാധ്യമ പ്രവർത്തകൻ എ.എൻ.ഐ.യോട് പറഞ്ഞു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  മാധ്യമ പ്രവർത്തകർക്ക് നേരേ വ്യാപക അക്രമത്തിനു സാധ്യത; ശബരിമലയിൽ നിന്ന് മാറാൻ മാധ്യമ പ്രവർത്തകരോട് നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here