Tuesday, May 26

ന്യൂസിലാൻഡ് മണ്ണിൽ പതാക പാറിച്ചു ഇന്ത്യ ; സൂപ്പർ ഓവറിൽ രണ്ടു സിക്സുകളിലൂടെ വിജയാരവം

ഇന്ത്യയിൽ നിന്നും കടൽ കടന്നു ചരിത്രവിജയം നേടി മൂന്നാം ട്വെന്റി ട്വെന്റി. സൂപ്പർ ഓവറിലേക്ക്‌ കടന്ന ഇന്ത്യ‐ന്യൂസിലന്റ്‌ മൂന്നാം ട്വന്റി ട്വന്റിയിൽ ഇന്ത്യയ്‌ക്ക്‌ നേടിയ ആവേശകരമായ ജയത്തിൽ മതിമറന്നു ആരാധകർ. നിശ്ചിത ഓവറില്‍ മത്സരം സമനിലയിലായതോടെയാണ്‌ സൂപ്പര്‍ ഓവറില്‍ വിജയികളെ തീരുമാനിച്ചത്‌.

സൂപ്പർ ഓവറിൽ ന്യൂസിലന്റ്‌ ഉയർത്തിയ 18 റൺസ്‌ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ അവസാന പന്തിൽ രോഹിത്‌ ശർമ സിക്‌സറടിച്ച്‌ വിജയിപ്പിക്കുകയായിരുന്നു.  അവസാന രണ്ട്‌ പന്തുകളിൽ 10 റൺസ്‌ വേണ്ടിയിരുന്ന ഇന്ത്യക്കായി രോഹിത്‌ രണ്ടു സിക്‌സറുകൾ പറത്തി. ന്യൂസീലന്റിനായി കെയ്ന്‍ വില്ല്യംസണും മാര്‍ട്ടിന്‍ ഗപ്റ്റിലും സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിനിറങ്ങി. ജസ്പ്രീത് ബുംറ ആയിരുന്നു ബൗളര്‍. ഇരുവരും ചേര്‍ന്ന് ആറു പന്തില്‍ 17 റണ്‍സ് അടിച്ചു.

അവസാന ഓവറില്‍ ഒമ്പത് റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്ന ന്യൂസീലന്‍ഡിനെ മുഹമ്മദ് ഷമി പിടിച്ചുകെട്ടി. ഇതോടെ എട്ടു റണ്‍സെടുക്കാനെ കിവീസിന് കഴിഞ്ഞുള്ളു. തുടർന്നാണ്‌ സൂപ്പർ ഓവർ വേണ്ടിവന്നത്‌. ഇതോടെ അഞ്ച്‌ മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മൂന്ന്‌ മത്സരങ്ങളും ജയിച്ചതോടെയാണ്‌ പരമ്പര ഇന്ത്യക്ക്‌ സ്വന്തമായത്‌.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. ഓപ്പണര്‍മാരായ രോഹിത്തും രാഹുലും ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഒമ്പത് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 89 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യ പിന്നീട് 96-ന് മൂന്ന് എന്ന നിലയിലേക്ക് വീണു.

Read Also  ഇന്ത്യയെ ഞെട്ടിച്ച് കീവീസ് ബൗളിംഗ് ; അഞ്ച് റൺസിനിടെ മൂന്ന് മുൻ നിരവിക്കറ്റ് വീഴ്ത്തി

1 Comment

Leave a Reply

Your email address will not be published.