നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബ പ്രശ്നങ്ങളായിരുന്നു ആത്മഹത്യക്ക് പിന്നില്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ മരിച്ച ലേഖയുടെ ഭര്‍ത്താവിനെയും അമ്മയെയും സഹോദരിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ജപ്തിയുമായി ബന്ധപ്പെട്ട് ബാങ്കിന്‍റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദമാണ് ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്ന് ആരോപണം ഉയരുന്നതിനിടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടാക്കി ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യ ചെയ്ത മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ്.

ഭർത്താവ് ചന്ദ്രനും ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ, ഭർത്താവ് കാശി, ശാന്ത എന്നിങ്ങനെ നാല് പേരുകളാണ് ആത്മഹത്യ കുറിപ്പിലുള്ളത്. വസ്തു തര്‍ക്കവും കുടുംബ പ്രശ്‌നങ്ങളുമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് കത്തിൽ സൂചിപ്പിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിൽ തന്നെ പീടിപ്പുച്ചിരുന്നതായും തന്നെയും മകളെയും കൊല്ലുമെന്ന് കൃഷ്ണമ്മ ഭീഷണിപ്പെടുത്തിയതായും തങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും കടം തീര്‍ക്കാന്‍ വീട് വില്‍ക്കാന്‍ അനുവദിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു. മന്ത്രവാദം അടക്കമുള്ള കാര്യങ്ങള്‍ നടത്തിയതായും കത്തിൽ പറയുന്നു.

ഇതിനിടെ ബാങ്ക് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കനറാ ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഓഫീസിനു നേര്‍ക്ക് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. പ്രവര്‍ത്തകര്‍ ബാങ്ക് ഓഫീസ് തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു.

Read Also  എസ്എഫ്ഐയുടെ ഭീഷണി: വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here