എന്‍.ഐ.എക്ക് അമിത അധികാരം നല്‍കുന്ന എന്‍.ഐ.എ ഭേദഗതി ബില്ലിന്മേല്‍ കേരളത്തിൽ നിന്ന് എതിര്‍ത്ത് വോട്ടു ചെയ്തത് ഇടത് എം.പി എ.എം ആരിഫ് മാത്രം. മുസ്‌ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും എം.പിമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

66 നെതിരേ 278 വോട്ടുകള്‍ക്കായിരുന്നു ബില്‍ സഭയില്‍ പാസാക്കിയത്. സി.പി.ഐ.എം അംഗങ്ങളായ എ.എം ആരിഫ്, തമിഴ്‌നാട്ടില്‍ നിന്നുള്ള പി.ആര്‍ നടരാജന്‍, എ.ഐ.എം.ഐ.എം അംഗങ്ങളായ അസദുദ്ദീന്‍ ഉവൈസി, ഇംതിയാസ് ജലീല്‍, സി.പി.ഐയുടെ തമിഴ്‌നാട്ടില്‍നിന്നുള്ള സുബ്ബരായന്‍, നാഷനല്‍ കോണ്‍ഫ്രന്‍സിന്റെ ഹസ്‌നൈന്‍ മസൂദി എന്നിവരാണ് ബില്ലിനെതിരേ വോട്ടു ചെയ്തത്.

ബെന്നി ബഹനാന്‍, കെ. മുരളീധരന്‍ തുടങ്ങിയ കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ എതിര്‍പ്പ് അവഗണിച്ചാണ് കോണ്‍ഗ്രസ് എം.പിമാര്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. സാധാരണയായി ഭേദഗതി ബില്ലുകള്‍ക്കുമേല്‍ വോട്ടെടുപ്പ് നടക്കാറില്ല. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി ചര്‍ച്ച വേണമെന്ന് പറഞ്ഞതോടെയാണ് വോട്ടെടുപ്പ് നടന്നത്.

സ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന ടെററിസമാണ് ഇതെന്നായിരുന്നു എ.എം. ആരിഫ് പറഞ്ഞത്. അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ വിഷയമടക്കം മുസ്‌ലിംകള്‍ അകാരണമായി തടവില്‍ കഴിയുന്നുണ്ടെന്നും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ജയിലില്‍ നിന്ന് നിരപരാധിയാണെന്നു കണ്ട് വിട്ടയച്ച സംഭവങ്ങളും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു.

കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ബില്‍ ഭേദഗതിയെ ന്യായീകരിച്ചു. പാര്‍ലമെന്റില്‍ പ്രാദേശികമായി ചിന്തിക്കരുതെന്നും ദേശീയമായി ചിന്തിക്കണമെന്നുമായിരുന്നു അദ്ദേഹം ബില്ലിനെ എതിര്‍ത്ത കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ജനകീയ സമരങ്ങൾ തീവ്രവാദി, മാവോയിസ്റ്റ് സമരങ്ങളും ശബരിമല സമരം വിശ്വാസ സമരവുമാകുന്നത് എന്ത് കൊണ്ട്?

LEAVE A REPLY

Please enter your comment!
Please enter your name here