എൻ ഐ എ ഭേദഗതി ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നോട്ടിസ്. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാരിന് കോടതി നോട്ടിസ് അയച്ചിരിക്കുന്നത്. നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് കോടതി ഉത്തരവ്.

കേന്ദ്രം എൻഐഎ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതിയിൽ പല കാര്യങ്ങളിലും അവ്യക്തത തുടരുകയാണെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. ഭേദഗതിയിൽ ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുമെന്ന് പറയുന്ന ഭാഗം നിർവ്വചിച്ചിട്ടില്ല. അക്കാര്യം നിർവചിക്കേണ്ടതായിട്ടുണ്ട്. എൻഐഎ നിയമഭേദഗതി രാജ്യത്തെ ഫെഡറൽ സംവിധാനത്തിന്റെ വെല്ലുവിളിയാണ്. ഗൂഢ ലക്ഷ്യങ്ങളോടെയാണ് സർക്കാർ ഈ ഭേദഗതി കൊണ്ടുവന്നത്. അതിനാൽ ഭരണഘടനാ വിരുദ്ധമായ ഈ നിയമ ഭേദഗതി റദ്ദാക്കണമെന്ന് സോളിഡാരിറ്റിയുടെ ഹർജിയിൽ പറയുന്നു.

രാജ്യത്തിന്റെ ഏതു ഭാഗത്തും നടക്കുന്ന ഭീകരപ്രവർത്തനങ്ങൾ സംബന്ധിച്ച് സ്വമേധയാ കേസെടുക്കാൻ എൻഐഎക്ക് അധികാരം നൽകുന്നതാണ് 2008 ലെ എൻ ഐ എ നിയമം. എൻ ഐ എ സംഘത്തിന് കേസ് അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനും കഴിയുന്ന കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തി എൻ ഐ എ നിയമം 2019 ൽ ഭേദഗതി ചെയ്തു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ ഭേദഗതി നിയമം റെയ്ഡുകൾ നടത്താനും തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വസ്തുക്കൾ പിടിച്ചെടുക്കാനും എൻഐഎ ഉദ്യോഗസ്ഥനെ അനുവദിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന് എൻ ഐ എ ഡയറക്ടർ ജനറലിന്റെ അനുമതി മാത്രമേ ആവശ്യമുള്ളൂ.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  മരട് ഫ്ളാറ്റുകളിലെ ഒഴിപ്പിക്കൽ നിയമാനുസൃതമല്ലാത്തതിനാൽ ഉടമകൾ ഒഴിയില്ല ; നിയമാനുസൃതമെന്ന് നഗരസഭ

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here