Sunday, January 16

നിർഭയകേസ്; പ്രതികളുടെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

നിര്‍ഭയക്കേസില്‍ പ്രതികളുടെ വധശിക്ഷ ശരിവെച്ചതിനെതിരെ നല്‍കിയ പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ പ്രതികളായ മുകേഷ് കുമാര്‍, വിനയ് ശര്‍മ, പവന്‍കുമാര്‍ ഗുപ്ത, അക്ഷയ്കുമാര്‍ സിങ് എന്നിവരാണ് പുന:പരിശോധാന ഹര്‍ജി നല്‍കിയത്. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവാണ് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിൽ നേരത്തെ സുപ്രീം കോടതി ശരിവച്ചത്. ഇത് പുനഃ പരിശോധിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. പ്രതികൾ യാതൊരു തരത്തിലുമുള്ള ദയയും അർഹിക്കുന്നില്ലെന്ന് പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

വധശിക്ഷ ശരിവെച്ച് സുപ്രീംകോടതിയുടെ വിധിയില്‍ ഗുരുതര പിഴവുണ്ടെന്നും ശിക്ഷ റദ്ദാക്കണമെന്നുമായിരുന്നു പ്രതികളുടെ വാദം. പൊലീസ് തെളിവുകള്‍ കെട്ടിചമച്ചതാണെന്നും സാക്ഷിമൊഴികള്‍ വിശ്വസനിയമല്ലെന്നുമുള്ള വാദങ്ങളും കോടതി തള്ളി കളഞ്ഞു.

2012 ഡിസംബര്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വച്ച് പെണ്‍കുട്ടിയെ അതിക്രൂരമായി പീഡപ്പിച്ച ശേഷം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. സമാനതകളില്ലാത്ത ക്രൂരത എന്നാണ് സുപ്രീം കോടതി സംഭവത്തെ വിശേഷിപ്പിച്ചത്.

Spread the love
Read Also  എല്ലാവരും സസ്യഭുക്കാവണമെന്ന് ഉത്തരവിടാനാവില്ലെന്ന് സുപ്രീം കോടതി