Wednesday, January 19

നിർഭയകേസിലെ വധശിക്ഷക്കെതിരെ പുനഃപരിശോധനാ ഹർജി; സുപ്രീം കോടതി വിധി ഇന്ന്

നിര്‍ഭയക്കേസില്‍ പ്രതികളുടെ വധശിക്ഷ ശരിവെച്ചതിനെതിരെ നല്‍കിയ പുന:പരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിധി പ്രഖ്യാപിക്കുക. കേസിലെ പ്രതികളായ മുകേഷ് കുമാര്‍, വിനയ് ശര്‍മ, പവന്‍കുമാര്‍ ഗുപ്ത, അക്ഷയ്കുമാര്‍ സിങ് എന്നിവരാണ് പുന:പരിശോധാന ഹര്‍ജി നല്‍കിയത്. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവാണ് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിൽ സുപ്രീം കോടതി ശരിവച്ചത്.

വധശിക്ഷ ശരിവെച്ച് സുപ്രീംകോടതിയുടെ വിധിയില്‍ ഗുരുതര പിഴവുണ്ടെന്നും ശിക്ഷ റദ്ദാക്കണമെന്നുമാണ് പ്രതികളുടെ വാദം. പൊലീസ് തെളിവുകള്‍ കെട്ടിചമച്ചതാണെന്നും സാക്ഷിമൊഴികള്‍ വിശ്വസനീയമല്ലെന്നുമാണ് പ്രതിഭാഗം വാദിക്കുന്നു.

2012 ഡിസംബര്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വച്ച് പെണ്‍കുട്ടിയെ അതിക്രൂരമായി പീഡപ്പിച്ച ശേഷം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. സമാനതകളില്ലാത്ത ക്രൂരത എന്നാണ് സുപ്രീം കോടതി സംഭവത്തെ വിശേഷിപ്പിച്ചത്.

Spread the love
Read Also  റാണാ അയൂബിന്റെ പുസ്തകം ഉപയോഗ യോഗ്യമല്ലെന്നു സുപ്രീം കോടതി; പ്രശാന്ത് ഭൂഷണ് 50,000 രൂ​പ പി​ഴ