Sunday, November 29

റിസര്‍വ് ബാങ്കില്‍ നിന്ന് കൂടുതല്‍ തുക ആവശ്യപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടാൻ റിസര്‍വ് ബാങ്കില്‍ നിന്ന് ഇടക്കാല ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാര്‍ 30000 കോടി ആവശ്യപ്പെട്ടേക്കുമെന്ന് പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി 3.3 ശതമാനത്തില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് റിസര്‍വ് ബാങ്കില്‍ നിന്ന് കൂടുതല്‍ തുക ആവശ്യപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് കരുതുന്നു.

എന്നാൽ ഇക്കാര്യത്തില്‍ ജനുവരിയോടെ മാത്രമേ റിസര്‍വ് ബാങ്ക് തീരുമാനമെടുക്കൂവെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇടക്കാല ലാഭ വിഹിതമായി 28,000 കോടി ആര്‍.ബി.ഐ കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 10,000 കോടിയും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. വര്‍ഷാവര്‍ഷം റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ഇടക്കാല ലാഭവിഹിതം നല്‍കാറുണ്ട്. ഇതുകൂടാതെ  കഴിഞ്ഞ ഓഗസ്റ്റില്‍ കേന്ദ്രസര്‍ക്കാരിന് കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ നല്‍കാനും റിസര്‍വ് ബാങ്ക് തീരുമാനമുണ്ടായിരുന്നു.
സാമ്പത്തികാവസ്ഥ അതീവ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു വേണം മനസിലാക്കാൻ. പുതിയ കേന്ദ്ര മന്ത്രിസഭ അധികാരത്തിൽ വന്നതിനു ശേഷം അവതരിപ്പിച്ച ബഡ്ജറ്റ് നിർദ്ദേശങ്ങൾ പോലും തിരുത്തേണ്ടതായി വന്നതും മാരുതിയും മഹീന്ദ്രയും പാർലെയും ഒക്കെ ഉൾപ്പെടുന്ന ഇന്ത്യൻ വ്യവസായ സംരംഭങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അനിശ്ചിതത്വങ്ങളും എല്ലാം ഇതിന്റെ പ്രത്യാഘാതങ്ങളായിക്കാണണം. ഇത്തരം ഗുരുതരപ്രതിസന്ധിയിൽ പോലും കാശ്മീരും എൻ ആർ സിയും വിഭാഗീയതയും പറഞ്ഞുകൊണ്ട് അതെല്ലാം മുടിവയ്ക്കാനുള്ള ശ്രമമമാണ് കേന്ദ്രം നടത്തുന്നത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് ; ജി ഡി പി നെഗറ്റിവ് 7 .5 ശതമാനം

Leave a Reply