Thursday, January 20

ജെ എൻ യു വിദ്യാർത്ഥികൾ ദേശ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർ-നിർമ്മലാസീതാരാമൻ

കഴിഞ്ഞ ദിവസം സൈന്യത്തെപ്പറ്റിയുള്ള പ്രസ്താവനയിലൂടെ വിവാദത്തിലായ പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും രംഗത്തുവന്നിരിക്കുന്നു.

വിദ്യാര്‍ത്ഥി യൂണിയനില്‍പ്പെട്ടവരിൽ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നവരുണ്ടെന്നാണ് മന്ത്രിയുടെ പുതിയ കണ്ടെത്തൽ.. ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് അവിടെ നടക്കുന്നത്. ഇന്ത്യവിരുദ്ധ ശക്തികളുമായി ചേര്‍ന്ന് ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിക്കുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യക്കെതിരെയും സേനക്കെതിരെയും ലഘുലേഖകളിലൂടെ യുദ്ധം പ്രഖ്യാപിക്കുകയാണ്. രാഷ്ട്രീയ നിലപാടുകള്‍ വ്യത്യസ്തമാകാം പക്ഷേ,. ദേശവിരുദ്ധ ശക്തികളുമായി സഖ്യമുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ബി.വി.പി കാമ്പസില്‍ തുടങ്ങിവെച്ച അക്രമണവുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ പ്രതികരണം.

Spread the love
Read Also  ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് മുൻ‌തൂക്കം; അക്രമവുമായി എ.ബി.വി.പി.

Leave a Reply