മരിച്ചു എന്നോർക്കാതെ പുലർച്ചെ എഴുന്നേറ്റ് അടുക്കളയിലേക്ക് പോകുന്ന ഒരു പെണ്ണിന്റെ ചിത്രം അമ്മു ദീപ എന്ന എഴുത്തുകാരി തന്റെ ഒരു കവിതയില്‍
വരച്ചിടുന്നുണ്ട്. മരണത്തില്‍ പോലും അവള്‍ക്ക്‌ കുടഞ്ഞുകളയാന്‍ കഴിയാത്ത ഈ അടുക്കളയും അവളും തന്നെയാണ് അരുണ്‍ പ്രസാദിന്റെ “OCD’ എന്ന കവിതയി ലുമുള്ളത്. ഡൈവോഴ്സിനു ശേഷം പഴയ ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍
വരുന്ന, ഒബ്സസ്സീവ് കമ്പല്സീവ് ഡിസോര്‍ഡറുള്ള ഭാര്യയുടെ പ്രവര്‍ത്തികളാണ് കവിതയില്‍ അവതരിപ്പിക്കപ്പെടുന്നത്. വീണ്ടും വീണ്ടും അടിച്ചും തുടച്ചും കഴുകിയും ഭർത്താവ് വലിച്ചുവാരിയിട്ട വീട് അടുക്കിയൊതുക്കിവെച്ച്, ഉറങ്ങുന്ന ഭർത്താവിനെ പുതപ്പിച്ച് അവള്‍ തിരിച്ചുപോകുന്നു. ഈ കവിതയ്ക്ക് ജിസ ജോസ് ‘പഴയഭാര്യ’ എന്ന പേരില്‍ എഴുതിയ പ്രതികവിത ഏറെ ശ്രദ്ധിക്കപ്പെടുകയും വിവാദങ്ങള്‍ക്ക്‌
വഴിവെക്കുകയും ചെയ്തു. അതുവരെ താന്‍ ചുമന്നുകൊണ്ടുനടന്ന അടുക്കളയെ കുടഞ്ഞു കളഞ്ഞൊരു സ്ത്രീയാണ് ജിസയുടെ കവിതയിലെ ഭാര്യ. അവള്‍
ഭര്‍ത്താവിനോട് വിധേയത്വത്തോടെ പെരുമാറുന്നില്ല. അയാള്‍ കൊണ്ടുവന്നു കൊടുത്ത വെള്ളം ചെടിക്കൊഴിച്ച് ‘ വേണമെങ്കിലാത്തടിയന്/ വന്നടച്ചേച്ചുപോട്ടെ’ എന്ന് ഗേറ്റും തുറന്നിട്ട് പുറത്തേക്കുപോകുന്നു. ജിസ ജോസിന്റെ കവിത ആദ്യകവി തയേക്കാള്‍ ശ്രദ്ധിക്കപ്പെട്ട സാഹചര്യത്തില്‍  അരുണ്‍ പ്രസാദും തുടര്‍ന്ന് മറ്റു പലരും കഠിന വിമര്‍ശനങ്ങളുമായി രംഗത്ത് വന്നു.

ദീപാ നിശാന്തിന്റെ കവിതാ മോഷണത്തോടു പോലും ഇക്കാര്യത്തിന് താരതമ്യങ്ങ ളുണ്ടായി. ദീപാ നിശാന്തിന്റെ കവിത പൂര്‍ണ്ണമായും മോഷണമാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാകും. എന്നാല്‍ ജിസയുടെ കവിത അങ്ങനെയല്ല. ഡൈവോഴ്സ് ചെയ്ത ഭര്‍ത്താവിനെ തേടിപ്പോകുന്ന ഭാര്യയെക്കുറിച്ച് പറയുന്നു എന്നതും രണ്ട് കവിതകളിലേയും ഭർത്താക്കന്മാർ കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരാണ് എന്നതുമാണ് രണ്ടു കവിതകളിലും പൊതുവായുള്ള ഘടകങ്ങൾ . OCD കുലസ്ത്രീ യെക്കുറിച്ചുള്ള കവിത വായിച്ചതിന്റെ ആവേശത്തിൽ എഴുതിപ്പോയത് എന്ന് ജിസ കവിതയ്ക്കു പിന്നിലുള്ള പ്രേരണ വ്യക്തമാക്കിയിട്ടുമുണ്ട്.
കുലസ്ത്രീ, കുലപുരുഷ പരാമർശങ്ങളാണ് ഈ കവിതാവിവാദത്തെ രൂപപ്പെടുത്തിയ പ്രധാന കാരണം എന്ന് പലരുടേയും പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകും. ജിസ ജോസിന്റെ കവിതയെ വിമര്‍ശിച്ചു കൊണ്ടെഴുതിയ കുറിപ്പില്‍ താൻ രോഗിണിയായ ഒരു സ്ത്രീയുടെ അവസ്ഥ അവതരിപ്പിക്കാനാണ് ശ്രമിച്ചത് എന്ന് അരുണ്‍ പറയുന്നു. OCD എന്താണെന്ന് വെബ്സൈറ്റ് വിലാസവും ഗൂഗിള്‍ സേർച്ചിൽ നിന്നുള്ള ഉദ്ധര ണിയും ചേർത്ത് വിശദീകരിച്ചിട്ടുമുണ്ട്. ‘ഒരാള്‍ ആണോ പെണ്ണോ ഫെമിനിസ്റ്റോ കുലസ്ത്രീയോ എന്ന് നോക്കിയാകില്ല രോഗത്തിന്റെ പ്രവർത്തനം ‘ എന്നും അരുണ്‍ പറയുന്നു. എന്നാൽ മാനസികരോഗത്തിന്റെ പ്രകടനങ്ങൾ ഇങ്ങനെ ലിംഗാതീതമായ ഒന്നല്ല എന്ന് ‘sex and gender in mental diseases’ എന്ന് ഗൂഗിളിൾ അന്വേഷിച്ചാല്‍ കിട്ടും. രോഗകാരണങ്ങളിലും രോഗിയോടുള്ള സമീപനങ്ങളിലും എന്ന പോലെ രോഗപ്ര കടനങ്ങളിലും ലിംഗപരവും സാംസ്കാരികവുമായ സവിശേഷതകൾ സ്വാധീനം ചെലു ത്തുന്നുണ്ട്. ലിംഗപരമായ ശീലങ്ങളെ മിറകടന്നു പോകുന്ന രോഗനിലകളു ണ്ടാകാമെങ്കിലും ലിംഗ(sex)പരവും ലിംഗപദവീ(gender) പരവുമായ നിലകളില്‍ നിന്ന് കൊണ്ട് തന്നെയാണ് മനോരോഗ പ്രകടനങ്ങളേറെയും എന്ന് കാണാം. 
“…. there are gender related differences in OCD. Although considered a unitary condition in the current classifications, OCD is a very heterogeneous disorder with innumerous phenotypic expressions and important sex-related differences. This probably reflects complex interactions between different environmental and biological etiologic factors, including cultural influences and life events, genetic, perinatal, endocrine, and neurobiological components” (Delhi Psychiatry Journal 2009; 12:(1) © Delhi Psychiatric Society )

അരുൺ പ്രസാദ് തന്നെ തന്റെ ഫ്ളാറ്റ്മേറ്റിന്റെ ഇതേ രോഗാവസ്ഥയെക്കുറിച്ച വിശദീകരിച്ചിരിക്കുന്നത് വായിച്ചാൽ രോഗപ്രകടനങ്ങളിലെ ലിംഗഭേദം വ്യക്തമാകും. അവിവാഹിതരും, ഭാര്യയെപ്പിരിഞ്ഞ് ജീവിക്കുന്നവരുമായ പുരുഷൻമാരേക്കുറിച്ച് നമ്മുടെ മനസ്സിൽ പതിഞ്ഞുപോയിരിക്കുന്ന സാധാരണ ചിത്രങ്ങളുടെ തനിപ്പകർപ്പ് തന്നെയാണ് ഇക്കവിതയിലെ പുരുഷന്. ഇത്തരമൊരു ഭാര്യയെയും ഭർത്താവിനെയും തന്റെ കവിതയിൽ അവതരിപ്പിക്കാൻ അരുൺ പ്രസാദിനുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നു. അതിനെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവും മറ്റൊരു കാഴ്ചപ്പാടിൽ ആ വിഷയത്തെ ആവിഷ്ക്കരിക്കാനുള്ള സ്വാതന്ത്ര്യവും മറ്റുള്ളവർക്കുമുണ്ടെന്ന് അംഗീകരിക്കാനുള്ള മനസ്സില്ലായ്മയെയാണ് വിമർശിക്കുന്നത്. മലയാള സാഹിത്യത്തിന്റെ ആരംഭകാലം പരിശോധിച്ചാൽ ആദ്യകാല പദ്യകൃതികളേറെയും രാമായണ മഹാഭാരതങ്ങളുടെ പലമട്ടിലുള്ള അനുകരണങ്ങളായിരുന്നു എന്ന് കാണാം. എന്നാല്‍ ഇവയൊന്നും അനുകരണ ങ്ങളായല്ല സ്വതന്ത്രകൃതികൾ തന്നെയായാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. എഴുത്തുകാരന്റെ പേരെഴുതുന്ന രീതി തന്നെ സാഹിത്യത്തിലും ചിത്രകലയി ലുമെല്ലാം വളരെ വൈകി മാത്രമാണ് ആരംഭിച്ചത്.അതുകൊണ്ട് തന്നെ ആദ്യകാല സാഹിത്യകൃതികളെ സംബന്ധിച്ച സംവാദങ്ങൾ ഏറെക്കാലം അവയുടെ കർതൃത്വത്തെ ചുറ്റിപ്പറ്റിയായിരുന്നു. ഏതുകാലത്തും ആശയങ്ങളും ആവിഷ്ക്കാര രീതികളും ഏത് കലാസാഹിത്യരൂപങ്ങളിലും പരസ്പരം സ്വാധീനിക്കുന്നുണ്ട്. സംസ്കാരത്തിലെ വിവിധ ഘടകങ്ങള്‍ പരിശോധനാവിധേയമാക്കിയാല്‍
ഒന്നും തന്നെ പൂര്‍ണ്ണമായി സ്വതന്ത്രമല്ലെന്ന് കാണാവുന്നതാണ്. ഭാഷയുടെയും കലയുടെയും ഉല്‍പ്പത്തിയെ സംബന്ധിച്ച വാദങ്ങളില്‍ അനുകരണവാദം പ്രധാനമാണ്. ഓരോ കലാരൂപവും അതിന്റെ നിയതമായൊരു രൂപത്തിലേക്ക് ഉറച്ചത് വളരെ കാലം കൊണ്ടാവും. ഓരോ കലാരൂപവും അതേ രൂപത്തിലുള്ള മറ്റൊന്നിനെയെന്ന പോലെ വ്യത്യസ്തങ്ങളായ മറ്റ് കലാരൂപങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്.

Read Also  സുന്ദരന്മാരും സുന്ദരികളും ; നിഷി ജോർജ്ജ് എഴുതുന്നു

Jacques Lacan 

യാഥാര്‍ത്ഥ്യത്തെ (The Real ) ലക്കാൻ ( Jacques Lacan)  വിശദീകരിക്കുന്നത് ഭാവനയ്ക്ക് മുമ്പുള്ള  (Pre- imaginary) ഒന്നായാണ് മറ്റാളുകളുടെ കാഴ്ചകളിലൂടെ, അനുഭവങ്ങളിലൂടെ, അവരതിനെ പകര്‍ത്തിവെച്ച ഭാഷയടക്കമുള്ള വിവിധ ആവിഷ്ക്കാര രൂപങ്ങളിലൂടെയാണ് നാം വസ്തുക്കളെയും ആശയങ്ങളെയും അറിയുന്നത്. അതിനാല്‍ തന്നെ യാഥാര്‍ത്ഥ്യത്തെ യാഥാര്‍ത്ഥ്യമായല്ല യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള അറിവുകളുടെ തുടര്‍ച്ചയായാണ് നാം മനസ്സിലാക്കുന്നത്. തീര്‍ത്തും സ്വതന്ത്രമായ ആശയങ്ങളോ അറിവുകളോ അതിനാല്‍ തന്നെ ഇല്ലെന്ന് പറയാം. ആശയ സ്വാധീനങ്ങളെ കോപ്പിയടി എന്ന ഒറ്റപ്പേരില്‍ പരിഹസിച്ച് താഴ്ത്തിക്കെട്ടുന്ന നിലപാട് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.
 

വൈവിധ്യങ്ങളുടെ കലാസങ്കല്പവുമായി കൊച്ചി മുസിരിസ് ബിനാലെ

*VIEWS PERSONAL* 

LEAVE A REPLY

Please enter your comment!
Please enter your name here