Monday, January 24

നിയമസഭയിൽ ആക്രമണം നടത്തിയ കേസ് എഴുതിത്തള്ളുന്നതിനെതിരെ ചെന്നിത്തല

ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് ഇടതുപക്ഷ മുന്നണി സാമാജികർ മന്ത്രി മാണിയുടെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കകത്ത് നടത്തിയ കയ്യാങ്കളിയിലും ആക്രമണത്തിലും രജിസ്റ്റർ ചെയ്ത കേസ് എഴുതി തള്ളാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രത്യക കോടതിയെ സമീപിച്ചു. ജനപ്രതിനിധികൾക്കെതിരായ കേസുകൾ രജിസ്റ്റർ ചെയ്യുന്ന കോടതിയെ ആണ് ചെന്നിത്തല സമീപിച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ സ്വത്ത് നശിപ്പിച്ച കേസ് എഴുതി തല്ലുന്നുള്ള നടപടി ജനാധിപത്യത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കേസ് എഴുതിതള്ളാന്‍ അധികാരമുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. നഷ്ട്ടം ഉണ്ടായത് സർക്കാരിനാണ്. സ്പീക്കറുടെ അനുമതിയില്ലാതെയാണ് ദൃശ്യങ്ങൾ ഉൾപ്പടെ എടുത്തതെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസ് ഒക്ടോബര് നാലിന് കോടതി പരിഗണിക്കും.

Spread the love
Read Also  പ്രളയം കാത്തിരിക്കുന്ന രാഷ്ട്രീയം

Leave a Reply