Sunday, January 16

പി. കെ. ശശി യുവതിയെ പീഡിപ്പിച്ചതിന് സാക്ഷികളില്ല; സിപിഐഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത്

സിപിഐഎം നേതാവ് പി.കെ. ശശി പാർട്ടിയുടെ പോഷക സംഘടനയായ ഡിവൈഎഫ്ഐ നേതാവായ യുവതിയെ പീഡിപ്പിച്ചെന്ന പരാതി അന്വേഷിച്ച എ.കെ. ബാലൻ, പി. കെ. ശ്രീമതി എന്നിവരുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത്. ശശി നിരപരാധിയാണെന്നും യുവതി ബാഹ്യസമ്മർദ്ദത്തിന് വഴങ്ങിയാണ് പരാതി നല്കിയതെന്നുമാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലുള്ളത്.

യുവതി ശശിക്കെതിരായി ഉന്നയിച്ച പരാതിക്ക് പിന്നിലുള്ളത് ബാഹ്യ സമ്മർദ്ദം മൂലമാണെന്നും ശശി യുവതിയോട് പെരുമാറിയതൊന്നും ദുരുദ്ദ്യേശത്തോടെയല്ലന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തി. മണ്ണാര്‍ക്കാട് നടന്ന സമ്മേളനത്തില്‍ റെഡ് വോളന്റിയര്‍മാരുടെ ചുമതല പീഡനത്തിനിരയായ യുവതിക്കായിരുന്നുവെന്നും യുവതിയെ നിര്‍ബന്ധമായി 5000 രൂപ എല്‍പ്പിച്ചത് വോളന്റിയര്‍മാരുടെ കാര്യങ്ങള്‍ നോക്കാന്‍ വേണ്ടിയാണെന്നും പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തി.

ഡിവൈഎഫ്ഐ സംഘടനയിൽ പ്രവർത്തിക്കുന്ന യുവതിയ്ക്ക് താൻ പീഡിപ്പിക്കപ്പെട്ടാൽ സ്വമേധയാ പരാതി നൽകാനുള്ള ശേഷി പോലുമില്ലെന്നാണ് അന്വേഷണ റിപ്പോർട്ട് അർത്ഥഗർഭമായി പറയുന്നത് എന്ന് വേണം വിലയിരുത്താൻ. ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് യുവതി പരാതി നൽകിയിട്ടുള്ളത് എന്നും പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പല നേതാക്കളും കമ്മീഷന് മൊഴി നല്‍കിയതായും തിരക്കുള്ള സമയത്ത് പാര്‍ട്ടി ഓഫീസില്‍ വച്ച് ശശി യുവതിയോട് മോശമായി പെരുമാറിയെന്ന് കരുതാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

യുവതിയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും പി.കെ. ശശി യുവതിയെ പീഡിപ്പിച്ചതിന് സാക്ഷികൾ ഇല്ലെന്നുമാണ് അന്വേഷണ കമ്മീഷൻ കണ്ടെത്തിയിട്ടുള്ളത്. ഇതോടെ ശശിയെ പുറത്താക്കിയ പാർട്ടി നടപടി മാധ്യമങ്ങളുടെയും പാർട്ടി അണികളുടെയും കണ്ണിൽ പൊടി കോരി ഇടാനാണ് എന്ന് കൂട്ടുത്തൽ വ്യക്തമായി.

Spread the love
Read Also  തനിക്കെതിരായ യുവതിയുടെ പരാതി ബ്ളാക് മെയിലിങ്ങെന്ന് ബിനോയ് കോടിയേരി

Leave a Reply