ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്തവരെയും, ലൈംഗിക പങ്കാളിയെ കണ്ടെത്താത്തവരെയും ഇനിമുതൽ വൈകല്യമുള്ളവരായി കണക്കാക്കണമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ പുതിയ മാർഗനിർദ്ദേശങ്ങളിലാണ് 12 മാസമോ അതില്‍ കൂടുതലോ കാലം തുടര്‍ച്ചയായി പരിരക്ഷയില്ലാത്ത ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടും കുട്ടികളുണ്ടാവാത്തവരെ ഉൾപ്പടെ വൈകല്യമുള്ളവരായി കണക്കണമെന്ന നിർദ്ദേശം ഉള്ളത്.

12 മാസമോ അതില്‍ കൂടുതലോ കാലം തുടര്‍ച്ചയായി പരിരക്ഷയില്ലാത്ത ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടും കുട്ടികളുണ്ടാവാത്തവരെ വന്ധ്യത ഉള്ളവരായാണ് കണക്കാക്കിയിരുന്നത്. ഇനിമുതൽ ഇവർ (disabled) വൈകല്യമായുള്ളവർ എന്ന പരിധിയിൽ വരും. ഇതുവരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്തവരെയോ കുട്ടികൾ ഉണ്ടാവാത്തവരെയോ വൈകല്യമുള്ളവരായി കണക്കാക്കിയിരുന്നില്ല. ഇതിനെ മാറ്റിമറിക്കുന്നതാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ നീക്കം.

എതിര്‍ ലിംഗ ലൈംഗികതയുള്ള സ്ത്രീ പുരുഷന്‍മാര്‍ക്കും ഹോമോസെക്ഷ്വല്‍സ് ദമ്പതികള്‍ക്കും ഐ വി എഫ് (ടെസ്റ്റ് ട്യൂബ്) ഗര്‍ഭധാരണത്തിന് പുതിയ നിര്‍ദ്ദേശത്തോടെ സാധ്യത കൈവരും. ഇതോട വ്യക്തികള്‍ക്ക് ലിവിംഗ് പാട്ണര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും കുട്ടികള്‍ ഉണ്ടാകുവാനുള്ള സ്വാതന്ത്ര്യം ലഭിക്കും- പുതിയ ചട്ടത്തിന്റെ ഉപഞ്ജാതാവായ ഡോ. ഡേവിഡ് ആദംസണ്‍ ദി ടെലഗ്രാഫിനോട് പറഞ്ഞു.

മീഡിയ വണ്ണിന്റെത് മാധ്യമ ധർമ്മമല്ലെന്ന് ശൈലജ; സർക്കാർ ഗസറ്റല്ല മീഡിയ വണ്ണെന്ന് ചാനൽ

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  മാസങ്ങളോളം വിദ്യാർത്ഥിയെ മദ്രസയിൽ വെച്ച് പീഡിപ്പിച്ചു; അദ്ധ്യാപകൻ അറസ്റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here