Wednesday, September 23

പ്രഗ്യ സിംഗ് ഥാക്കൂർ ഇന്ത്യയുടെ ആത്മാവിനെ കൊലപ്പെടുത്തിയെന്ന് കൈലാഷ് സത്യാർത്ഥി

ഗാന്ധിയുടെ ഘാതകൻ ഗോഡ്‌സെയെ തീവ്രഹിന്ദു നേതാവ് പ്രഗ്യ സിങ് ഠാക്കൂർ രാജ്യസ്നേഹിയെന്നു വിളിച്ചതിനെതിരെ കൈലാഷ് സത്യാർത്ഥി രംഗത്തുവന്നു. പ്രഗ്യയെപ്പോലെയുള്ളവര്‍ കൊലചെയ്യുന്നത് ഇന്ത്യയുടെ ആത്മാവിനെയാണെന്ന് നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥി. അവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ ബിജെപി തയ്യാറാകണമെന്നും സത്യാര്‍ഥി ആവശ്യപ്പെട്ടു. പ്രഗ്യയുടെ പരാമര്‍ശത്തോട് പ്രതികരിക്കവെയാണ് കുട്ടികളുടെ മേഖലയിൽ സാമൂഹ്യപ്രവർത്തനം നടത്തുന്ന സത്യാര്‍ഥി ഇക്കാര്യം പറഞ്ഞത്.
.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സ്ഥാനം രാഷ്ട്രീയത്തിനും അധികാരത്തിനും മുകളിലാണെന്നും സത്യാര്‍ഥി ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധിയുടെ ശരീരത്തെയാണ് ഗോഡ്‌സെ വധിച്ചത്. എന്നാല്‍, പ്രഗ്യയെപോലെയുള്ളവര്‍ ഇന്ത്യയുടെ ആത്മാവിനെയും അക്രമരാഹിത്യത്തെയും സമാധാനത്തെയും സഹിഷ്ണുതയേയുമാണ് കൊലപ്പെടുത്തുന്നത്. താത്കാലിക നേട്ടങ്ങള്‍ അവഗണിച്ച് പ്രഗ്യ സിങ് ഠാക്കൂറിനെ ഉടന്‍ പുറത്താക്കാന്‍ ബിജെപി തയ്യാറാകണമെന്ന് സത്യാര്‍ഥി സത്യാര്‍ഥി ആവശ്യപ്പെട്ടു.

മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയുമാണ് പ്രഗ്യ സിങ് ഠാക്കൂര്‍. പ്രഗ്യയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് സത്യാര്‍ഥിയുടെ വിമര്‍ശം. ഗോഡ്‌സെ ഒരു ദേശസ്‌നേഹി ആയിരുന്നുവെന്നും അങ്ങനെതന്നെ തുടരുമെന്നും ആയിരുന്നു പ്രഗ്യയുടെ പരാമര്‍ശം. ഗോഡ്‌സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ തക്കതായ മറുപടി ലഭിക്കുമെന്നും പ്രഗ്യ പറഞ്ഞിരുന്നു.

ബാപ്പുവിനെ വേദനിപ്പിച്ചുകൊണ്ട് ഇത്തരം പരാമര്‍ശം നടത്തിയ പ്രഗ്യയോട് തനിക്ക് ഒരിക്കലും ക്ഷമിക്കാനാവില്ലെന്നും പ്രഗ്യ മാപ്പു പറയണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. അമിത് ഷായും പ്രഗ്യയെ സംരക്ഷിച്ചില്ല.

Spread the love
Read Also  പ്രജ്ഞ സിങ്​ ഠാക്കൂർ വിജയിച്ചത് വോട്ടിംഗ് യന്ത്രത്തിൽ നടത്തിയ തിരിമറി മൂലം; ഹർജി മധ്യപ്രദേശ് ഹൈക്കോടതിയിൽ

Leave a Reply