Monday, January 24

അവിശ്വാസ പ്രമേയം: ബിജെപിയെ വെട്ടിലാക്കി ശിവസേന മലക്കം മറിഞ്ഞു

നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിടുന്ന ആദ്യത്തെ അവിശ്വാസപ്രമേയത്തില്‍ ഇന്നലത്തെ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ് ശിവസേന. പ്രമേയത്തെ പാര്‍ട്ടിയുടെ 18 അംഗങ്ങളും എതിര്‍ക്കുമെന്നായിരുന്നു നേരത്തെ ബിജെപിയുമായി ഇടഞ്ഞുനിന്ന ശിവസേനയുടെ തലവന്‍ ഉദ്ധവ് താക്കറെ ഇന്നലെ പ്രഖ്യാപിച്ചിരുന്നത്. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഇത്.
എന്നാല്‍ പാര്‍ട്ടിയുടെ നിലപാട് ഇന്ന് രാവിലെ പത്തരയ്ക്ക് മാത്രമേ വ്യക്തമാക്കൂ എന്ന നിലപാടുമായി മുന്‍ നിലപാട് തിരുത്തി ശിവസേന രംഗത്തെത്തി. ശിവസേനയുടെ നിലപാട് ഇന്ന് രാവിലെ ഉദ്ധവ് താക്കറെ പ്രഖ്യാപിക്കുമെന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. എന്നാല്‍ ശിവസേന അനുകൂലിച്ച് വോട്ട് ചെയ്താലും വിട്ടുനിന്നാലും നിലവിലെ സാഹചര്യത്തില്‍ ബിജെപിയ്ക്ക് സാധിക്കും.

Spread the love
Read Also  കോൺഗ്രസിൽ നിന്ന് രാജിവെച്ച പ്രിയങ്ക മണിക്കൂറുകൾക്കകം ശിവസേനയിൽ

Leave a Reply