Wednesday, January 19

കേരളം തല്ക്കാലം രക്ഷ പെട്ടപ്പോള്‍ രാജ്യത്തിന്‍റെ വടക്കുകിഴക്ക് മുങ്ങിത്താഴുന്നു മരണം 50 കഴിഞ്ഞു

കേരളത്തെ തല്കാലം വിട്ടൊഴിഞ്ഞ പ്രളയം രാജ്യത്തിന്‍റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ മുക്കുകയാണ്. അരുണാചല്‍ പ്രദേശും ആസാമും അങ്ങേയറ്റം അപകടനിലയിലാണ്. അരുണാചല്‍ പ്രദേശിലെ സിയാങ് നദിയും ആസാമിലെ ബ്രഹ്മപുത്രയും കരകവിഞ്ഞൊഴുകിയതാണ് പ്രളയമായത്.

ഡാമുകള്‍ തുറക്കുന്നത് പ്രളയകാരണമാവില്ല എന്ന കേരളീയസിദ്ധാന്തം നില നില്കെ ചൈനയില്‍ ഡാം തുറന്നു വിട്ടതാണ് വടക്കു കിഴക്കന്‍ മേഖലയില്‍ പ്രളയകാരണമായതെന്നും പറയപ്പെടുന്നു. സ്വാങ്ബോ നദി അതിന്‍റെ 50 വര്‍ഷത്തിടയിലെ ജലനിരപ്പ് വര്‍ദ്ധനയിലാണെന്ന്  വെള്ളിയാഴ്ച ചൈനീസ് അധികാരികള്‍ വെളിപ്പെടുത്തിയിരുന്നു. സ്വാങ്ബോ നദിയാണ് അരുണാചല്‍ പ്രദേശിലെത്തുമ്പോള്‍ സിയാങും ആസാമിലെത്തുമ്പോള്‍ ബ്രഹ്മപുത്രയുമാകുന്നത്.

വടക്കു കിഴക്കു നിന്നുള്ള പ്രളയദൃശ്യങ്ങള്‍

 

 

 

 

 

 

 

 

 

 

 

 

 

പ്രളയം വടക്കു കിഴക്കന്‍ മേഖലയെ തകര്‍ക്കുമ്പോള്‍ നമുക്കിവിടെ ദുരിതാശ്വാസം നേരിടുന്നതിനാല്‍ സഹതപിക്കുകയേ നിവൃത്തിയുള്ളൂ.

 

 

Spread the love