Thursday, January 20

കേരളത്തെ മുക്കിയ പ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

മഴക്കെടുതികള്‍ മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിലെ പേമാരിയെയും പ്രളയത്തെയും ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം. കേന്ദ്ര ആഭ്യന്തര ജോയിന്‍റ് സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

ദേശീയദുരന്തം എന്നത് വെറുമൊരു പ്രയോഗം മാത്രമാണെന്നാണ് കേന്ദ്രനിലപാട്. അതിനാല്‍ കേരളത്തിലേതിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നും കേരളത്തിലേത് വലിയ ദുരന്തമായിരുന്നുവെന്ന് പറയാം. ലെവല്‍ മൂന്ന് (എല്‍ 3) വിഭാഗത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിന് ദേശീയ അന്തര്‍ദേശീയ സഹായങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

Spread the love