അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ കറന്‍സി കൊണ്ടു പോയ ട്രക്കിന്റെ വാതില്‍ തുറന്ന് റോഡില്‍ നോട്ടുമഴ. ഏകദേശം 1 ലക്ഷം ഡോളറാണ് (68,35,000 രൂപ) റോഡില്‍ വീണത്.

വാഹനം പോയ വഴിയില്‍ നോട്ടുകള്‍ വീണു കിടക്കുന്നതും ആളുകള്‍ വാഹനം പെറുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അറ്റ്‌ലാന്റ ഇന്റര്‍‌സ്റ്റേറ്റ് 285 ഹൈവേയിലാണ് സംഭവം. ഉദ്യോഗസ്ഥരും ട്രക്ക് ജീവനക്കാരും നോട്ടുകള്‍ പെറുക്കാന്‍ ശ്രമം നടത്തിയെങ്കിലും കുറച്ച് ഡോളറുകള്‍ മാത്രമാണ് കിട്ടിയത്. ചിലരൊക്കെ പണം തിരികെ നല്‍കിയിട്ടുമുണ്ട്.

ട്രാക്കിനു പുറകിലുണ്ടായിരുന്ന വാഹനങ്ങളിൽ ഉള്ളവർ നോട്ട് പറക്കുന്നത് കണ്ടു വാഹനങ്ങൾ നിർത്തുകയും തുടർന്ന് നിലത്ത് കിടന്ന നോട്ടുകൾ ശേഖരിക്കുകയുമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

‘ആളുകള്‍ക്കുണ്ടായ പ്രലോഭനം മനസിലാക്കാം, പക്ഷെ പണം എടുത്തത് മോഷണം തന്നെയാണ് തിരിച്ച് നല്‍കേണ്ടി വരും’ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മിത്തുകളുറങ്ങുന്ന ഭൂമിയിൽ ഉദ്വേഗജനകമായ ആ 18 ദിനരാത്രങ്ങളുടെ ഒരാണ്ടിനുശേഷം

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഇൻഡ്യാക്കാർക്ക് വൃത്തിയില്ല; ഇന്ത്യയിലെ വെള്ളവും വായുവും ശുദ്ധമല്ല; ട്രംപ്

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here