Wednesday, June 23

വിഖ്യാതസംവിധായകൻ ബുദ്ധദേവ് ​ദാസ്​ഗുപ്ത അന്തരിച്ചു

 

വിഖ്യാതചലച്ചിത്രകാരൻ ബുദ്ധദേവ് ദാസ് ​ഗുപ്ത(77) അന്തരിച്ചു. ഏറെ നാളായി വാർദ്ധക്യസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ദക്ഷിണ കൊൽക്കത്തയിലെ വീട്ടിൽ ചികിത്സയിലായിരുന്നു.

സത്യജിത് റായി, ഋത്വിക് ഘട്ടക്, മൃണാൾ സെൻ എന്നീ ചലച്ചിത്ര പ്രതിഭകൾക്കു ശേഷം ബംഗാളി സിനിമയെ ലോകോത്തരനിലവാരത്തിലേയ്ക്ക് നയിച്ച മികച്ച ചലച്ചിത്ര സംവിധായകനായിരുന്നു ബുദ്ധദേവ് ദേവ് ​ദാസ്​ഗുപ്ത.

ബുദ്ധദേവിൻ്റെ  അഞ്ച് ചിത്രങ്ങൾക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നിരവധി അന്തർദേശീയ അവാർഡുകൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.  2008 ൽ സ്പെയ്ൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആജീവനാന്ത സംഭാവനകൾക്കുള്ള പുരസ്കാരം നൽകി ആദരിച്ചു.

ഇന്ത്യൻ സിനിമാപ്രേമികൾക്കിടയിൽ വളരെയേറെ ചർച്ച ചെയ്യപ്പെട്ട ബാ​ഗ് ബഹദൂർ, ലാൽ ദർജ, കാലപുരുഷ്, തഹേദാർ കഥ എന്നിവ ബുദ്ധദേവ് ദാസ് ​ഗുപ്തയുടെ മികച്ച സിനിമകളാണ്

Spread the love
Read Also  മുൻ മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു