Friday, July 30

കേന്ദ്രനേതൃത്വത്തിന് അന്ത്യശാസനവുമായി ശോഭ സുരേന്ദ്രൻ

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയിലെ ഭിന്നത രൂക്ഷമാകുന്നു. ഇത്തവണ ശോഭാ സുരേന്ദ്രൻ മത്സരിക്കാനില്ലെന്ന സൂചനയാണ് കേന്ദ്രനേതൃത്വത്തിന് നൽകുന്നത്. കഴിഞ്ഞ ദിവസം സ്ത്രീകളുടെ നേതൃത്വത്തിൽ ബിജെപിക്കുള്ളിൽ ആരംഭിച്ച പോരാട്ട നിരയിലും ശോഭ ശക്തമായി പ്രതികരിച്ചിരുന്നു. ഇതിനിടയിലാണ് പുതിയ വെല്ലുവിളി ഉയർന്നിരിക്കുന്നത്. കെ സുരേന്ദ്രനും കേന്ദ്രനേതൃത്വത്തിനുമെതിരെ കൊമ്പുകോർക്കാനാണ് ശോഭയുടെ നീക്കം.

കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബിജെപി സംസ്ഥാനഘടകം തന്നെ അവഗണിക്കുകയാണെന്ന് ശോഭ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നാണ് ശോഭ പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിൽ ശോഭയെ പ്രചാരണത്തിന് ഇറക്കാനാണ് ബിജെപി പ്ലാൻ ചെയ്യുന്നത്. എന്നാൽ അനുനയ ചർച്ചകൾക്കായി എത്തി സംസ്ഥാന നേതാക്കളോട് തന്റെ ആവശ്യം ശോഭ അറിയിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരം ഉടനുണ്ടാവുക എന്നത് വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്.

കേന്ദ്ര നേതൃത്വം പത്ത് ദിവസത്തിനുള്ളിൽ ഇടപെട്ടില്ലെങ്കിൽ കാര്യങ്ങൾ തന്റെ രീതിക്ക് പോകുമെന്ന് ശോഭ പറയുന്നു. പിന്നെ തന്നെ മത്സരിക്കാനായി നോക്കേണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി . ശോഭയ്ക്ക് പിന്നാലെ പിഎം വേലായുധൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും രംഗത്തെത്തിയിരുന്നു. ശോഭ തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് വിട്ടുനിന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അത് വെല്ലുവിളിയാവും. തദ്ദേശ തിരഞ്ഞെടുപ്പിൽ ശോഭാ വിഭാഗം വിട്ടുനിന്നത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു

Spread the love
Read Also  കെ സുരേന്ദ്രന്‍ അറസ്റ്റില്‍