Monday, January 24

സുകുമാരൻ നായർക്ക് റീത്ത്; എൻഎസ്എസ് കരയോഗത്തിന് കല്ലേറ്: ബിജെപി അനുകൂല നിലപടിനോടുള്ള പ്രതിഷേധമോ?

തിരുവനന്തപുരം പാപ്പനംകോടിന് സമീപം മേലാംകോട് എന്‍.എസ്.എസ് കരയോഗം മന്ദിരത്തിന് നേരെ ഇന്നലെ രാത്രി ഉണ്ടായ കല്ലേറിൽ, ചട്ടമ്പി സ്വാമി പ്രതിമ മന്ദിരത്തിന്റെ ജനല്‍ ചില്ല് തകർത്തതും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പേരില്‍ റീത്ത് വെച്ചതും ശബരിമല വിഷയവുമായി ബന്ധപ്പെട്ട എൻഎസ്എസ് സ്വീകരിച്ച നിലപാടുകളോടുള്ള പ്രതിഷേധം ആണെന്ന് സംശയിക്കുന്നു. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെ സമരം ചെയ്യുന്ന സംഘപരിവാർ സംഘടനകളോടൊത്ത് എൻഎസ്എസും സ്ത്രീ പ്രവേശനത്തെ എതിർത്തിരുന്നു. നവോഥാന പ്രക്രിയയെ റദ്ദ് ചെയ്യുന്ന രീതിയിൽ സുകുമാരൻ നായരും എൻഎസ്എസും നിലപാട് സ്വീകരിക്കുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉണ്ടായിരുന്നു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പരസ്യമായി ശബരിമലയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ രംഗത്ത് വന്നിരുന്നു. സാമുദായിക സംഘടന എന്നതിലുപരി നവോത്ഥാന കാലഘട്ടത്തിൽ ചരിത്രപരമായ നിലപാടുകൾ സ്വീകരിച്ചുവെന്ന് അവകാശപ്പെടുന്ന എൻഎസ്എസ് പോലുള്ള സംഘടനകൾ ശബരിമലയുടെ പേരിൽ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെയുള്ള പ്രതിഷേധമാണോ ഇപ്പോൾ ഉണ്ടായിരിക്കുന്ന ആക്രമണത്തിന് പിന്നിലെന്ന് സംശയവും ശക്തമാണ്.

സംഭവവുമായി ബന്ധപ്പെട്ട് കരയോഗം ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കി.
എന്നാല്‍ അക്രമികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം വൈക്കം മറവന്‍തുരുത്തില്‍ എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന്റെ കൊടി തോരണങ്ങള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Spread the love
Read Also  സർക്കാർ ഏജൻസികൾ തന്നേ ശബരിമലയിൽ എത്തുന്നവരുടെ പ്രായം പരിശോധിക്കുന്നു

Leave a Reply