Sunday, January 16

ജലന്ധർ ബിഷപ്പിനെതിരായ ലൈംഗീക പീഡന പരാതി അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് കന്യാസ്ത്രീകൾ

ജലന്ധർ ബിഷപ്പിനെതിരായ ലൈംഗീക പീഡന പരാതി അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് കന്യാസ്ത്രീകൾ. ഡി.ജി.പി.യും ഐ.ജിയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ഡി.വൈ.എസ്.പിയ്ക്ക് ഉന്നതോദ്യോഗസ്ഥര്‍ അനുമതി നല്‍കുന്നില്ലന്നും കന്യാസ്ത്രീകൾ ആരോപിച്ചു.

ഇപ്പോഴത്തെ അന്വേഷണത്തിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്നും എന്നാൽ ക്രൈം ബ്രാഞ്ചിന് അന്വേഷണം കൈമാറേണ്ടതില്ലെന്നും കന്യാസ്ത്രീകൾ പറഞ്ഞു. പീഡിപ്പിക്കപ്പെട്ടുവെന്ന് പരാതി നൽകി രണ്ട മാസത്തിലധികം കഴിഞ്ഞിട്ടും യാതൊരു നടപടികളും കൈക്കൊള്ളാഞ്ഞത് എന്തുകൊണ്ടാണെന്നും ഇവർ ചോദിച്ചിരുന്നു. ഇന്നലെ എറണാകുളം വഞ്ചി സ്‌ക്വയറില്‍ കന്യാസ്ത്രീകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. സർക്കാർ ആർക്കൊപ്പമാണെന്നും തങ്ങളുടെ ജീവൻ അപകടത്തിൽ ആണെന്നും ഫ്രാങ്കോ ബിഷപ്പിനെ രക്ഷിക്കുന്നത് ആർക്കു വേണ്ടിയാണ് എന്ന് തുടങ്ങുന്ന നിരവധി ചോദ്യങ്ങളുമായാണ് കഴിഞ്ഞദിവസം ഇവർ സമരത്തിനെത്തിയിരുന്നത്.

സർക്കാർ ആർക്കൊപ്പമാണെന്ന ചോദ്യവുമായി കന്യാസ്ത്രീകൾ സത്യാഗ്രഹ സമരത്തിൽ

 

Spread the love
Read Also  സന്യാസിമാർ കൊല ചെയ്യപ്പെട്ട സംഭവത്തിലും വർഗ്ഗീയമുതലെടുപ്പിനായി സംഘപരിവാർ