Monday, July 6

നഴ്സ് ഫാർമസി ഡ്യൂട്ടി എടുക്കണം; കോടതി വിധിയുടെ ലംഘനം നടത്തിയിട്ട് കുറ്റം നഴ്സിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമം

കുറ്റാരോപണ പത്രം

28/05/19-ൽ അങ്കമാലിയുടെ താലൂക്കാശുപത്രിയുടെ ഫാർമസിയിൽ വളരെ അനിവാര്യമായ കാരണത്താൽ രണ്ട് ഫാർമിസിസ്റ്റുമാർക്ക് അവധി നൽകേണ്ടി വന്നതിനാലും NCD ക്ലിനിക്ക് നടക്കുന്നതിനാൽ രോഗികൾ ധാരാളമായി എത്തുന്നതിലും ഫാർമസിയിൽ ഒരാൾമാത്രം മരുന്ന് നല്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ഒരു നഴ്സിനെ മരുന്ന് നൽകുവാൻ നിയോഗിക്കാൻ ഹെഡ് നഴ്സിനോട് നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് ചാർജുള്ള ഹെഡ് നഴ്സ് ആവശ്യപ്പെട്ടപ്പോൾ ശ്രീമതി മായ സി വി എന്ന താങ്കൾ ഫാർമസിയിൽ ഡ്യൂട്ടി എടുക്കാൻ വിസമ്മതം പറഞ്ഞതായി അറിയിക്കുകയുണ്ടായി.

അതിന് പുറമെ സൂപ്രണ്ട് നേരീട്ട് പറഞ്ഞിട്ടും ഡ്യൂട്ടി നോക്കാൻ തയ്യാറായില്ല എന്ന് മാത്രമല്ല ധിക്കാരപരമായ മറുപടി നൽകുകയാണുണ്ടായത്. സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനം മുൻനിർത്തി സൂപ്രണ്ട് നിർദ്ദേശിക്കുന്ന ഏത് ജോലിയും നിർവഹിക്കാൻ ബാധ്യസ്ഥയായിരിക്കെ ഇക്കാര്യത്തിൽ കാണിച്ച കുറ്റകരമായ അനാസ്ഥയ്ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഒരു ദിവസത്തിനകം അറിയിക്കുവാൻ നിർദ്ദേശിക്കുന്നു.

എന്ന് സൂപ്രണ്ട്,
ഡോ: നസീമ നജീബ്
അങ്കമാലി താലൂക്ക് ഹോസ്പിറ്റൽ

മുകളിൽ നൽകിയിരിക്കുന്നത് ഒരു നഴ്സിനോട് രോഗികൾക്ക് മരുന്ന് എടുത്ത് നൽകേണ്ട ഫാർമസിയിൽ ജോലി ചെയ്യാൻ പറഞ്ഞതിന് നഴ്സ് തനിക്ക് അത് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞതിനുള്ള ആശുപത്രി സൂപ്രണ്ടിന്റെ കാരണം കാണിക്കൽ നോട്ടീസ് ആണ്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

ഇനി 23/08/2017-ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം രജിസ്റ്റേഡ് ഫാർമസിസ്റ്റ് അല്ലാത്ത ഒരാൾക്കും ഫാർമസിയിൽ നിന്ന് മരുന്ന് എടുത്ത് കൊടുക്കാനുള്ള അനുമതി ഇല്ലാത്തതാണ്. ഹൈക്കോടതിയുടെ പ്രസ്തുത ഉത്തരവ് നിലനിൽക്കുമ്പോഴാണ് നഴ്സിനെകൊണ്ട് നിയമപ്രകാരമല്ലാത്ത ജോലി ചെയ്യിപ്പിക്കാൻ സൂപ്രണ്ട് നിർബന്ധിക്കുകയും തുടർന്ന് നിയമ പ്രകാരമല്ലാത്ത ജോലി ചെയ്യാൻ തയ്യാറല്ലെന്ന് നഴ്സ് ബോധിപ്പിച്ചപ്പോൾ അത് ധിക്കാരപരമായ മറുപടിയാണെന്നും നടപടി എടുക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നതും.

ഇത് ഒരു ആശുപത്രിയിലെ മാത്രം കാര്യമില്ലെന്നാണ് വിവിധ നഴ്സുമാർ പറയുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പ് ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാത്തതാണ് നഴ്സുമാരെകൊണ്ട് ഇത്തരം ജോലികൾ ചെയ്യാൻ ആശുപത്രി സൂപ്രണ്ടുമാർ നിർബന്ധിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. നഴ്‌സിംഗ് സംഘടനയായ യുഎൻഎ പ്രസ്തുത കാരണം കാണിക്കൽ നോട്ടീസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. നഴ്സിംഗ് ജോലികൾ മാത്രം ചെയ്യാൻ ബാധ്യസ്ഥരായ നഴ്സുമാരെക്കൊണ്ടാണ് എന്ത് ജോലിയും ചെയ്യാൻ ബാധ്യസ്ഥരാണെന്ന് ആശുപത്രി സൂപ്രണ്ട് രേഖാമൂലം പറയുന്നത്.

നഴ്സിംഗ് സൂപ്രണ്ട് നസീമ നജീബിനെതിരെ നടപടിയെടുക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്ന ആവശ്യം. കുട്ടികളും മുതിർന്നവരുമടക്കമുള്ള രോഗികൾക്ക് മരുന്നുകളെക്കുറിച്ച് വ്യക്തതയില്ലാത്ത നഴ്സുമാർ ഇത്തരത്തിൽ മരുന്ന് നൽകുമ്പോൾ അത് മാറിപോയാൽ ആരാണ് ഉത്തരവാദിത്വം ഏൽക്കുകയെന്നും ഇത്തരം അനാസ്ഥയ്ക്കെതിരെ ആരോഗ്യമന്ത്രി കെ. കെ. ശൈലജ മറുപടി പറയണമെന്നും ആവശ്യമുയരുന്നുണ്ട്.

നഴ്‌സിനെതിരായസൂപ്രണ്ടിന്റെ നടപടിക്കെതിരെ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ രംഗത്തെത്തി. ഫാർമസിയിൽ മരുന്നു കൊടുക്കുക എന്നത് നഴ്സിന്റെ ജോലിയല്ലെന്നും മരുന്നു മാറിക്കൊടുത്ത് ഏതേലും രോഗി മരിച്ചാൽ ഉത്തരവാദിത്വം സൂപ്രണ്ട് ഏറ്റെടുക്കുമോയെന്നും യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ ചോദിച്ചു. ഫാർമസിയിൽ ആളില്ലെങ്കിൽ ഫാർമസിസ്റ്റിനെ പുതുതായി നിയമിക്കണം.

Read Also  'കോവിഡ് 19 ' ഒന്നാം ഘട്ടം പൂർണവിജയത്തിലായിരുന്നു ; പ്രതിപക്ഷം വേട്ടക്കാരനൊപ്പം നിൽക്കരുതെന്നു കെ കെ ശൈലജ

നഴ്സുമാരുടേയും ഫാർമസിസ്റ്റിന്റേയും ജോലിയെന്താണ് എന്നറിയാത്ത ഡോ. നസീമയെ പോലുള്ളവരെ സർക്കാർ ആശുപത്രിയിൽ സൂപ്രണ്ട് ആക്കാനുള്ള യോഗ്യതയുണ്ടോ എന്ന്‌ ആരോ​ഗ്യമന്ത്രി പരിശോധിക്കണം. നഴ്സിനെ മാനസികമായി പീഡിപ്പിച്ച ഡോ. നസീമയാണ് വിശദീകരണം നൽകി മാപ്പ് പറയേണ്ടതെന്നും നഴ്സുമാരെ അടിമകളെപ്പോലെ പണിയെടുപ്പിക്കാൻ നോക്കിയപ്പോൾ ധീരമായി പ്രതികരിച്ച സി വി മായയെ പോലുള്ളവരിലാണ് പ്രതീക്ഷയെന്നും ജാസ്മിൻ ഷാ ഫേസ്ബുക്കിൽ കുറിച്ചു.

ഫാർമസി ഡ്യൂട്ടി ചെയ്യാത്തതിന് നഴ്സിന് മെമ്മോ നൽകിയ സംഭവം: ഡോക്ടർ നസീമയ്ക്ക് പറയാനുള്ളത്

ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിലേയ്ക്…ഫർമസിയിൽ മരുന്നുകൊടുക്കുക എന്നത് നഴ്സിന്റെ ജോലിയല്ല അത് ഇനി Dr.നസീമ അല്ല അവരുടെ…

Jasminsha ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಮೇ 28, 2019

Spread the love

2 Comments

  • Anonymous

    നേഴ്സമാരുടെ ജോലിയേ കുറിച്ചൊന്നും പറയണ്ട സാർ കാരണം ആലുവ താലൂക്കാസ്പത്രിയിൽ കുട്ടിയുടെ കൈ ഒടിഞ്ഞ് ചെന്നപ്പോ എല്ലിന്റെ ഡോക്ടർ കൺമുമ്പിൽ ഇരുന്ന് മൊബൈൽ നോക്കുന്നു നഴ്സന്മാര് ബർത്ത് ഡേ ആഘോഷിക്കുന്നു ഡോക്ടറേ ഞങ്ങൾക്ക് കണ്ട് പരിചയമില്ലാത്തവരാണ് നഴ്സിനോടു് ഡോക്ടർ ഉണ്ടോന്ന് ചോദിച്ചപ്പോ ഇന്ന് ലീവാണ് അടുത്ത ദിവസം വരാൻ പറഞ്ഞു ഞങ്ങൾ പോകാനിറങ്ങുമ്പോ മറ്റൊരാൾ കൈയ്യൊടിഞ്ഞ് അവിടെ എത്തി അയാൾക്ക് ഡോക്ടറേ കണ്ടു പരിചയമുള്ളതാണ്. അയാൾ ഞങ്ങളോട് ചോദിച്ചു നിങ്ങൾ എന്തിന് വന്നതാന്ന് വിവരം പറഞ്ഞപ്പോ അയാളാണ് പറയുന്നത് ഞാൻ പറങ്ങെന്ന് പറയല്ലേ എല്ലിന്റെ ഡോക്ടറാണ് ആ ഇരിക്കുന്നതെന്ന് രോഗികൾ എത്ര കഷ്ടപ്പെട്ടാണ് അവിടെ എത്തുന്ന നഴ്സന്മാർക്ക് അറിയില്ല അവർക്ക് മാസം ശമ്പളം കിട്ടും Pന്നെന്താണ്

Leave a Reply