അടുത്ത കാലത്ത് രൂപം കൊണ്ട് ചുരുങ്ങിയ കാലയളവിൽ ആയിരക്കണക്കിനു അംഗങ്ങളെ ചേർത്ത് ദേശീയശ്രദ്ധയാകർഷിച്ച യുണൈറ്റഡ് നഴ്‌സസ്   അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടിൽ വഴിത്തിരിവ്.

അഴിമതി കേസുമായി ബന്ധപ്പെട്ട് സംഘടനയുടെ ദേശീയപ്രസിഡൻ്റായ ജാസ്മിൻ ഷായ്ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. യുഎന്‍എ ഭാരവാഹികളായ മറ്റ് നാലു പേര്‍ക്കെതിരെ കേസെടുത്തത്. ജാസ്മിന്‍ ഷാ ആണ് കേസില്‍ ഒന്നാം പ്രതി. സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഓഫീസ് ജീവനക്കാരന്‍ ജിത്തു, ഡ്രൈവര്‍ നിധിന്‍ മോഹന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. യുഎന്‍എയുടെ നേതൃത്വത്തില്‍ മൂന്നരക്കോടി രൂപയുടെ സാമ്പത്തിക കമക്കേട് നടത്തിയെന്നാരോപിച്ച് വൈസ്പ്രസിഡന്റ് സിബി മുകേഷാണ് പരാതിപ്പെട്ടിരുന്നത്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷിക്കാന്‍ ഡി.ജി.പി. കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

അംഗങ്ങളുടെ പരാതിയെത്തുടർന്നാണു സിബി മുകേഷ് പോലീസിൽ പരാതി നൽകിയത്. നഴ്സസ് അസോസിയേഷന്‍ നേതൃത്വം മൂന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് രണ്ട് തവണ പ്രാഥമികാന്വേഷണം നടത്തിയിരുന്നു. സമഗ്ര അന്വേഷണത്തിന്റെ ഭാഗമായി രേഖകളുടെ ഫോറന്‍സിക് പരിശോധന നടത്തണമെന്ന് ആവശ്യം ക്രൈംബ്രാഞ്ച് മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.യുടെ ശുപാര്‍ശ ഡി.ജി.പി.ക്ക് കൈമാറിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ ഡി.ജി.പി.ഉത്തരവിറക്കിയത്.

അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തില്‍ ജാസ്മിന്‍ ഷാ കേസ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എ.ഡി.ജി.പി.യുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ അന്വേഷണത്തിനെതിരേ ജാസ്മിന്‍ ഷാ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു..

Read Also  സർഫാസി നിയമം മൂലം വീട് ജപ്തി ചെയ്തു: സിസിലി ജയിലിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here