Thursday, January 20

ശബരിമലയിലേത് സ്ത്രീ പ്രവേശനത്തിന് എതിരായ സമരമല്ലെന്ന് ഒ. രാജഗോപാൽ

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സമരത്തിൽ നിന്ന് മലക്കം മറിഞ്ഞ് ബിജെപി. തീർത്ഥാടനത്തിന് എത്തുന്ന സ്ഥലങ്ങളിൽ സമരം ചെയ്യാൻ പാടില്ലെന്നത് ബിഎജെപിയുടെ തുടക്കം മുതലുള്ള നിലപാടാണെന്നും ഭക്തർക്ക് അസൗകര്യം ഉണ്ടാക്കുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നത് ശരിയല്ലെന്നും ബിജെപിയുടെ ഏക എംഎൽഎ ഒ. രാജഗോപാൽ പറഞ്ഞു. ശബരിമലയിൽ ഭകതർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും ഇതാണ് സമര കാരണം എന്നുമാണ് രാജഗോപാൽ പറഞ്ഞത്.

റിവ്യു ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സമരം ചെയ്തിട്ട് കാര്യമെന്തെന്നും അദ്ദേഹം ചോദിച്ചു. സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്നത് ബിജെപിയുടേത് രാഷ്ട്രീയ സമരമാണെന്നും സെക്രട്ടറിയേറ്റ് സമരം ഒത്തുതീര്‍പ്പല്ലെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.

സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ ഒത്തുതീര്‍പ്പ് പരിഗണിക്കാമെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. ശബരിമലയുടെ പേരില്‍ നിയമസഭ അലങ്കോലപ്പെടുത്തരുത്. നിയമസഭയില്‍ ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ ധാരാളം സമയമുണ്ടെന്നും സഭ തടസ്സപ്പെടുത്തുന്ന യുഡിഎഫ് ശൈലി താന്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love
Read Also  ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ ദക്ഷിണേന്ത്യന്‍ മന്ത്രിമാര്‍ എത്തിയില്ല

Leave a Reply