കവിയും ചലച്ചിത്ര പിന്നണി ഗാനരചയിതാവും മാധ്യമപ്രവർത്തകനുമായ പഴവിള രമേശൻ ഒരു കാലത്ത് പുതുതലമുറക്കവികളുടെ സൗഹൃദവലയത്തിൽ സജീവമായി ഇടം നേടിയ എഴുത്തുകാരനായിരുന്നു. പഴവിളയെക്കുറിച്ച് പ്രശസ്ത ടെലിവിഷൻ അവതാരകനും ക്വിസ് ഗ്രാൻഡ് മാസ്റ്ററുമായ ജി എസ് പ്രദീപിനു പറയാനേറെയുണ്ട്.  പഴവിളയുമായി 31 വർഷത്തെ ബന്ധമാണുള്ളതെന്ന് പ്രദീപ് ഓർക്കുന്നു. 17 വയസ്സിൽ തുടങ്ങിയ ബന്ധം. ഇന്ന് മരണവാർത്ത അറിഞ്ഞ നിമിഷം മുതൽ പഴവിളയുടെ ഭൗതികശരീരത്തിനരികെ പ്രദീപുണ്ട്. നാളെ സംസ്കാരത്തിനും ശേഷം മാത്രമേ പ്രദീപ് മടങ്ങുകയുള്ളൂ. പ്രദീപ് എഴുതുന്നു

ഒരാഴ്ചയ്ക്കു മുൻപൊരു സന്ധ്യയിൽ ഞാൻ ആ സവിധത്തിൽ ചെന്നു. പതിവിനെക്കാൾ പരിക്ഷീണിതനായി കണ്ടപ്പോൾ മനസ്സു നൊന്തു :കയ്യിലിരുന്ന നിക്കനോർ പാറയുടെ Anti Poems നീട്ടിയിട്ട് എന്നോട് ഉച്ചത്തിൽ വായിക്കാൻ പറഞ്ഞു ‘പോരാൻ നേരം എന്തു വേണമെന്ന് ആരാഞ്ഞപ്പോൾ നന്തൻകോട്ടെ ഒരു കടയിലെ ബർഗർ വേണമെന്നായി. അതും വാങ്ങിക്കൊടുത്ത് രണ്ടുനാൾ കഴിഞ്ഞ് വരാമെന്നു പറഞ്ഞു ഞാൻ പിരിഞ്ഞു.”

ഇന്നു രാവിലെ ശ്രീമതി റാണി മോഹൻ ദാസും ശ്രീ ഷാജ് ഇഷാരയും ഫോൺ ചെയ്തറിയിച്ച മരണവാർത്ത അദ്ദേഹത്തിന്റേതായിരുന്നു’ 29 വർഷങ്ങളുടെ ബന്ധവും ബന്ധനവും’. കൗമാരകാലം മുതൽ അക്ഷര വഴികളിലെ എന്റെ വെളിച്ചം.” സാംസ്ക്കാരിക വീഥികളിലെ പ്രകാശഗോപുരം: മുറിച്ചു മാറ്റപ്പെട്ട കാലിന്റെ കരുത്തു കൂടി ചങ്കിൽ നിറച്ച് 18 വർഷം കിടക്കയിലിന്ന് നിരന്തരം സമൂഹത്തിനോട് കലഹിച്ച മനുഷ്യൻ: പിതൃവാത്സല്യത്തോടെ എന്നെ സ്നേഹിച്ച ഗുരുവും സുഹൃത്തും ” ” മലയാളത്തിലെ സർവ്വ എഴുത്തുകാർക്കും സുഹൃത്തും ശത്രുവുമായി മാറിയ നിഷ്കളങ്കൻ’ കവിതയുടെ കൊമേഴ്സ്യൽ കാലഘട്ടത്തിൽ കണ്ഠലാവണ്യം ജനകീയതയുടെ മാനദണ്ഡമായപ്പോൾ അർഹിച്ച പ്രസക്തിയും പ്രശസ്തിയും ലഭിക്കാതെ പോയ കവി. പുരോഗമന ചിന്ത കെടാതെ സൂക്ഷിച്ച ഒരടുപ്പ്.
ചില ഓർമ്മകൾക്ക് മരണമില്ല:
നമ്മോടൊപ്പം അവ സഞ്ചരിച്ചു കൊണ്ടേയിരിക്കും….
എനിക്ക് ഇതങ്ങനെ ഒരോർമ്മയാണ്.
കയ്യൊപ്പും കണ്ണീരും ചാലിച്ച ഒരോർമ്മ:
എന്റെ ‘ശിഷ്ട ജീവിതത്തിൽ ഇനി ആ പ്രകാശമില്ല’ ഓർമ്മയിൽ നിന്ന് ഒരു ഫോൺ നമ്പർ കൂടി മായ്ച്ചുകളയുമ്പോൾ വേദനയോടെ യാത്രാമൊഴി പറയട്ടെ”

പ്രദീപ് പറഞ്ഞുനിർത്തുന്നു

മലയാളചലച്ചിത്രഗാനശാഖയിൽ പഴവിള രമേശൻ അവിചാരിതമായെത്തിയതാണു. പതിനഞ്ചുവയസ്സു മുതൽ നാടക ഗാനങ്ങൾ എഴുതിയിരുന്നു .. സർ സിപിയുടെ ഭരണകാലത്ത് നിരോധിച്ച ‘പൊൻകുരിശ്’ എന്ന നാടകം പുനരവതരിപ്പിക്കപ്പെട്ടപ്പോൾ പഴവിള രമേശൻ എഴുതിയ പാട്ടുകൾ ജനമനസ്സുകളിൽ ഇടം നേടി. കലാമണ്ഡലം ഗംഗാധരന്റെ ബാലെകൾക്കും ഗീത ആർട്സ് ക്ലബിന്റെ നാടകങ്ങളിലും അദ്ദേഹം പാട്ടുകൾ എഴുതി. ആദ്യകാലത്ത് എഴുതിയ പാട്ടുകളൊന്നും സ്വന്തം പേരിലല്ല വന്നിരുന്നത്. തോപ്പില്‍ ഭാസിയുമായുള്ള അടുപ്പം ക്രമേണ അദ്ദേഹത്തെ കെപിഎസിയിൽ എത്തിച്ചു.

2017 ൽ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. പഴവിള രമേശന്റെ കവിതകള്‍, മഴയുടെ ജാലകം, ഞാൻ എന്റെ കാടുകളിലേയ്ക്ക് എന്നിവയാണ് പ്രധാന കവിതാ സമാഹാരങ്ങൾ. ഓർമയുടെ വർത്തമാനം, മായാത്ത വരകൾ, നേർവര എന്നിവ ലേഖനസമാഹരങ്ങൾ. ഞാറ്റടി, ആശംസകളോടെ, മാളൂട്ടി, അങ്കിള്‍ ബണ്‍, വസുധ തുടങ്ങിയ ചിത്രങ്ങളുടെ ഗാന രചന നിര്‍വഹിച്ചു.

Read Also  പാലൂർ; പരുക്കൻ യാഥാർഥ്യങ്ങളെ ആവിഷ്കരിച്ച ആധുനികകവി: പി രാമൻ എഴുതുന്നു

കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയില്‍ എന്‍.എ. വേലായുധന്റെയും കെ. ഭാനുക്കുട്ടിഅമ്മയുടെയും മകനായാണ് ജനനം. ഭാര്യ : സി രാധ. മക്കള്‍: സൂര്യ സന്തോഷ്, സൗമ്യ.

LEAVE A REPLY

Please enter your comment!
Please enter your name here