Thursday, July 2

മരണത്തോട് ചതുരംഗം കളിച്ച വെള്ളിത്തിരപ്പോരാളി ; സുനിൽ എഴുതുന്നു

ഞായറാഴ്ച അന്തരിച്ച ലോക മഹാനടൻ മാക്സ് വോൻ സ്യൂഡോർഫ് സ്മരണാഞ്ജലി

ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിലെയും അറുപതുകളിലെയും ഇന്ഗ്മർ ബർഗ്മാന്റെ സിനിമകളിലെ സ്ഥിരനടനും യൂറോപ്യൻ അമേരിക്കൻ സിനിമകളിലെ സജീവസാന്നിധ്യവുമായിരുന്ന ലോക പ്രശസ്ത സ്വീഡിഷ് മഹാനടൻ മാക്സ് വോൻ സ്യൂഡോർഫ് അന്തരിച്ചു. ബർഗ്മാന്റെ പതിനൊന്ന് സിനിമകൾ കൂടാതെ നൂറോളം യൂറോപ്യൻ, അമേരിക്കൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ കൂടാതെ നിരവധി നാടകങ്ങളിലും ടി വി ഷോകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഫ്രാന്സിലെ പ്രുവന്സിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. തൊണ്ണൂറ് വയസ്സായിരുന്നു.

എക്‌സോർസിസ്റ്റ്

1929 ഏപ്രില് 10ന് സ്വീഡനിലെ ലുന്ഡിലാണ് ജനനം. ലുന്ഡ് കത്തീഡ്രൽ സ്കൂളിലെ പഠനശേഷം രണ്ട് വർഷം സ്വീഡിഷ് മിലിട്ടറിയില് സേവനമനുഷ്ഠിച്ചു. സൈനികസേവനശേഷം അദ്ദേഹം സ്റ്റോക്ഹോമിലെ റോയല് ഡ്രാമാറ്റിക് തിയേറ്ററിൽ ചേർന്ന് പഠിച്ചു. പഠനകാലത്തിനിടയ്ക്ക് അല്ഫ് സ്ജോബെർഗിന്റെ രണ്ട് സിനിമകളില് അഭിനയിച്ചു. ഒണ്ലി മദർ (1949), മിസ് ജൂലി (1951) എന്നിവയിലായിരുന്നു അഭിനയം.

സെവൻത് സീലിൽ  (വലത്ത് )

1955ല് അദ്ദേഹം മാല്മോയിലേക്ക് പോയി. അവിടെ അദ്ദേഹം ഇന്ഗ്മർ ബർഗ്മാന് ഡയറക്ടറായുള്ള മാല്മോ സിറ്റി തിയേറ്ററിൽ ചേർന്നു. 1957ല് ബർഗ്മാന്റെ സെവന്ത് സീൽ എന്ന ചിത്രത്തിലെ അഭിനയം അദ്ദേഹത്തെ അന്താരാഷ്ട്രശ്രദ്ധയിലെത്തിച്ചു. തുടർന്ന് വൈല്ഡ് സ്ട്രാബറീസ് (1957), ബ്രിങ്ക് ഓഫ് ലൈഫ് (1958), ദ മജീഷ്യൻ (1958), ദ വിർജിൻ സ്പ്രിങ് (1960), ത്രൂ എ ഗ്ലാസ് ഡാർക് ലി (1961), വിന്റർ ലൈറ്റ് (1963), ദ അവർ ഓഫ് വുള്ഫ്, ഷെയിം (1968), ദ പാഷൻ ഓഫ് അന്ന (1969), ദ ടച്ച് (1971) മുതലായി ബർഗ്മാന്റെ പതിനൊന്ന് സിനിമകളിൽ അഭിനയിച്ചു.

അഭിനയത്തിന്റെ ആദ്യകാലത്ത് സ്വീഡനില് മാത്രം ഒതുങ്ങിനിന്ന അദ്ദേഹം 1965ഓടെ അന്താരാഷ്ട്രരംഗത്തേക്ക് തിരിഞ്ഞു. ജോർജ്ജ് സ്റ്റീവന്സിന്റെ ദ ഗ്രേറ്റെസ്റ്റ് സ്റ്റോറി എവർ ടോള്ഡ് എന്ന ചിത്രത്തിൽ ക്രിസ്തുവായി അഭിനയിച്ചുകൊണ്ടായിരുന്നു ഹോളിവുഡിലെ അദ്ദേഹത്തിന്റെ രംഗപ്രവേശം.

ദ ഗ്രേറ്റസ്റ്റ് സ്റ്റോറി എവർ ടോള്ഡിലെ ക്രിസ്തു

തുടർന്ന് ദ റിവാർഡ് (1965), ഹാവായി (1966) എന്നീ സിനിമകളില് അഭിനയിച്ചു. ഹാവായിയിലെ അഭിനയത്തിന് അദ്ദേഹം ഗോള്ഡൻ ഗ്ലോബ് നോമിനേഷൻ നേടി. ക്രമേണ വില്ലൻ വേഷങ്ങളിലേക്ക് മാറിയ അദ്ദേഹം ദ ക്വില്ലർ മെമ്മോറാണ്ടം (1966), ദ ക്രെംലിൻ ലെറ്റർ (1970), ത്രീ ഡേയ്സ് ഓഫ് ദ കോണ്ഡോർ (1975), ഫ്ലാഷ് ഗോർഡോൻ (1980), ജയിസ് ബോണ്ട് ചിത്രമായ നെവർ സേ നെവർ എഗൈൻ (1983) മുതലായ സിനിമകളിലെ വില്ലൻ വേഷങ്ങളെ അനശ്വരമാക്കി.

 

1973ല് അഭിനയിച്ച വില്യം ഫ്രീഡ്കിന്സിന്റെ ദ എക്സോർസിസ്റ്റ് എന്ന സിനിമയാണ് മാക്സ് വോൻ സ്യൂഡോർഫിൻ ഹോളിവുഡിൽ ഏറെ പ്രചാരം നേടിക്കൊടുത്തത്. ദ എക്സോർസിസ്റ്റിലെ ജസ്യൂട്ട് പാതിരിയായ ഫാദർ ലാന്കെസ്റ്റർ മെറിന് അദ്ദേഹത്തിന് രണ്ടാമത്തെ ഗോള്ഡന് ഗ്ലോബ് നോമിനേഷൻ നേടിക്കൊടുത്തു

Read Also  ആള്‍ക്കൂട്ട ആക്രമണം പശ്ചിമബംഗാളിന് പണ്ടേ തൊപ്പി, തഥാഗത റോയ്

1980കളിൽ ജോണ് മില്യൂസിന്റെ കോനാന് ദ ബാർബേറിയന് (1982), ജാന് ട്രോയലിന്റെ ഫ്ലൈറ്റ് ഓഫ് ദ ഈഗിള് (1983), ഡേവിഡ് ലിഞ്ചിന്റെ ഡൂണ് (1984), വുഡി അലന്റെ ഹനാ ആന്റ് ഹെർ സിസ്റ്റേഴ്സ് (1986) മുതലായ സിനിമകളില് അഭിനയിച്ചു. 1897ല് ബില്ലി ആഗസ്റ്റിന്റെ സിനിമ പെല്ലെ ദ കോണ്ക്വറർ എന്ന ചിത്രത്തിലെ അഭിനയത്തിന് നല്ല നടനുള്ള 61ാമത് അക്കാദമി അവാർഡ് ലഭിച്ചു.

1988ല് മാക്സ് വോന് സ്യൂഡോർഫ് കാടിന്കാ എന്ന സിനിമ സംവിധാനം ചെയ്തു. ചിത്രത്തിന് നല്ല സിനിമയ്ക്കും നല്ല സംവിധായകനുമുള്ള ഗുല്ബാഗ്ഗെ അവാർഡ് ലഭിച്ചെങ്കിലും സ്വീഡന് പുറത്താണ് ചിത്രം കൂടുതലും പ്രദർശിപ്പിച്ചത്.

കുറെക്കാലം വിട്ടുനിന്ന ബെർഗ്മാൻ, സ്യൂദോർഫ് കൂട്ടുകെട്ട് 1982ല് ഫാനി ആന്റ് അലക്സാണ്ടറിൽ കൂടിച്ചേരേണ്ടതായിരുന്നു. സ്യൂദോർഫിന്ർറെ ഏജന്റ് കൂടുതല് പ്രതിഫലം ആവശ്യപ്പെട്ടതിനാല് അത് നടക്കുകയുണ്ടായില്ല. എന്നാല് 1996ല് ബർഗ്മാന്റെ ആത്മകഥാപരമായ തിരക്കഥയില് ബില്ലി ആഗസ്റ്റ് സംവിധാനം ചെയ്ത ദ ബെസ്റ്റ് ഇന്ടെന്ഷന്സിലും 1996ല് ബർഗ്മാന് തിരക്കഥയെഴുതി ലിവ് ഉള്മാന് സംവിധാനം ചെയ്ത പ്രൈവറ്റ് കണ്ഫഷന്സിലും ഇരുവരും ഒരുമിച്ചു.

2002ല് സ്യുദോർഫ് സ്റ്റീഫൻ സ്പില്ബർഗിന്റെ സയന്സ് ഫിക്ഷന് ത്രില്ലറായ മൈനോറിറ്റി റിപ്പോർട്ടില് ടോം ക്രൂയിസിനൊപ്പം അഭിനയിച്ചു. 2004ല് റിങ് ഓഫ് ദ നിബുലങ് പുരാണത്തിന്റെ ടെലിവിഷൻ സ്വീകാരത്തിലെ അഭിനയം ഉയർന്ന റേറ്റിംഗിലെത്തിയതിനാല് അത് പിന്നീട്
അമേരിക്കയിൽ ഡാർക് കിംഗ്ഡം:ദ ഡ്രാഗണ് കിംഗ് എന്ന സിനിമയായി പുറത്തു വന്നു.

2007ല് റഷ് അവർ 3യിലും ദ ഡൈവിംഗ് ബെല് ആന്റ് ബട്ടർഫ്ലൈയിലും അഭിനയിച്ചു. 2010ല് മാർട്ടിൻ സ്കോർസെസെയുടെ ഷട്ടർ ഐലന്റിലും റിഡ്ലി സ്കോട്സിന്റെ റോബിന്ഹുഡിലും അഭിനയിച്ചു. 2015ല് സ്റ്റാർ വാർസ്:ദ ഫോഴ്സ് എവേകെന്സിലും അദ്ദേഹം ഹോളിവുഡിന്റെ നിറസാന്നിധ്യമായി.

2013ല് ഹോളിവുഡിലെ ടർണർ ക്ലാസിക് മൂവി ഫെസ്റ്റിവലില് സ്യുഡോർഫ് ആദരിക്കപ്പെടുകയുണ്ടായി. ആദരസൂചകമായി അദ്ദേഹത്തിന്റെ ത്രീ ഡേയ്സ് ഓഫ് ദ കോണ്ഡോറും സെവന്ത് സീലും പ്രദർശിപ്പിക്കുകയുണ്ടായി. 2016ല് എച്ച് ബി ഒ സിരിസ് ഗെയിം ഓഫ് തോണ്സിലെ ത്രീ ഐഡ് റാവെൺ എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് പ്രൈംടൈം എമ്മി അവാർഡ് നോമിനേഷന് ലഭിച്ചു.

ദ സിംപ്സണ്സ്, ഗോസ്റ്റ്ബസ്റ്റേഴ്സ്: ദ വീഡിയോ ഗെയിം മുതലായവയിലൊക്കെ അദ്ദേഹം ശബ്ദം നല്കുകയുണ്ടായി. സെവന്ത് സീലിലെ ഭടൻ, എക്സോർസിസ്റ്റിലെ പാതിരി, ദ ഗ്രേറ്റസ്റ്റ് സ്റ്റോറി എവർ ടോള്ഡിലെ ക്രിസ്തു എന്നിങ്ങനെ നിരവധി വേഷങ്ങളിലൂടെ വ്യത്യസ്ത കാണികളിൽ വ്യത്യസ്ത പ്രതികരണമുളവാക്കിയ അഭിനയപ്രതിഭയായിരുന്നു മാക്സ് വോണ് സ്യൂഡോർഫ്.

Spread the love

Leave a Reply