Sunday, January 16

‘ഒടിയന് ഒടിവെക്കാൻ മാത്രം ബിജെപി വളർന്നോ?’; ഹർത്താലിനെതിരെ ബിജെപി പേജിൽ മോഹൻലാൽ ഫാൻസിന്റെ പൊങ്കാല

നാളെ മോഹൻലാൽ ചിത്രം ഒടിയൻ റിലീസ് ചെയ്യാനിരിക്കെ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചതിനെതിരെ മോഹൻലാൽ ആരാധകർ രംഗത്ത്. മനുഷ്യന് സ്വസ്ഥമായി ആത്മഹത്യ ചെയ്യാൻ പോലും സാധിക്കില്ലേ എന്ന് തുടങ്ങി ആര് മരിച്ചാലും ബലിദാനി ആക്കി ഹർത്താൽ നടത്തുന്ന ബിജെപിയുടെ തന്ത്രങ്ങളെ മോഹൻലാൽ ആരാധകർ ബിജെപി പേജിൽ പൊളിച്ചടുക്കുകയാണ്.

ഒന്നര വർഷത്തെ ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ട് നാളെ ഒടിയൻ റിലീസ് ചെയ്യാനിരിക്കുമ്പോഴാണ് ജീവിതം മടുത്ത് ആത്മഹത്യ ചെയ്തയാളെ ബിജെപി ബലിദാനി ആക്കി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

അതേസമയം സിനിമയുടെ അണിയറ പ്രവർത്തകർ നാളത്തെ റിലീസുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരണം ഒന്നും നടത്തിയിട്ടില്ല. കേരളത്തിൽ മാത്രം 400 തീയേറ്ററുകളിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

Spread the love
Read Also  നാളത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

Leave a Reply