ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫെബ്രുവരിയിലെ 13-ാം തവണത്തെ വില വർധന
പുതുക്കിയ നിരക്കനുസരിച്ച് കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91 രൂപ 20 പൈസ . ഡീസലിന് 85 രൂപ 86 പൈസയാണ് കൂടിയത്. ഇന്ധന വില കുതിച്ചുയരുന്നതിനെതിരെ വ്യാപക പ്രതിഷേധമലയടിക്കുകയാണ്.
തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 81 പൈസയും ഡീസലിന് 87 രൂപ 38 പൈസയുമായി വര്‍ധിച്ചു.
രാജ്യത്ത് പല സ്ഥലങ്ങളിലും പെട്രോള്‍ വില 100 രൂപ കടന്നിട്ടുണ്ട്. ഇന്ധന വിലയില്‍ വര്‍ധനവുണ്ടായതോടെ പച്ചക്കറിയടക്കമുള്ള മറ്റ് അവശ്യവസ്തുക്കളുടെയും വില വര്‍ധിച്ചിരിക്കുകയാണ്.
തുടർച്ചയായ വിലവര്‍ധന തടയാന്‍ പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്നത് ആലോചനയിലാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമൻ പറഞ്ഞിരുന്നു. പക്ഷെ ഇതിനെതിരെ കടുത്ത പ്രതിഷേധമുയരുകയാണ്. കനത്ത നികുതി നഷ്ടമുണ്ടാക്കുന്നതിനാല്‍ ഈ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് താല്പര്യമില്ല.