ഒളിമ്പിക്സില്‍ പങ്കെടുക്കാനൊരുങ്ങി വത്തിക്കാനിലെ കന്യാസ്ത്രീകളും. വത്തിക്കാന്റെ ഒളിമ്പിക്സ് ടീമില്‍ കന്യാസ്ത്രീകളെ കൂടാതെ സ്വിസ് ഗാര്‍ഡുകളും പങ്കെടുക്കും. പുരോഹിതരാകും ടീമിനെ നയിക്കുക. ചരിത്രത്തിലാദ്യമായാണ് ഒളിമ്പിക്സ് മത്സരത്തില്‍ വത്തിക്കാന്‍ പങ്കെടുക്കുന്നത്. ഇറ്റാലിയന്‍ ഒളിമ്പിക്സ് കമ്മിറ്റിയുമായി കരാര്‍ ഒപ്പിട്ടതായി വത്തിക്കാന്‍ സ്ഥീരീകരിച്ചു.

കന്യാസ്ത്രീകളും പുരോഹിതരും സ്വിസ് ഗാര്‍ഡുകളും അണിനിരക്കുന്ന ടീമില്‍ 60 പേരാണ് ഉണ്ടാവുക. 19 വയസുള്ള സ്വിസ് ഗാര്‍ഡ് മുതല്‍ 62 വയസുള്ള പ്രഫസര്‍ വരെ ടീമിലെ അംഗമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഒളിമ്പിക്സിലാണ് പങ്കെടുക്കുന്നതെങ്കിലും ഭാവിയില്‍ മറ്റ് അന്തര്‍ദേശീയ മത്സരങ്ങളിലും പങ്കെടുക്കണമെന്നാണ് വത്തിക്കാന്റെ തീരുമാനം.

ക്രിക്കറ്റ്, ഫുഡ്ബോള്‍, ടീമുകള്‍ വത്തിക്കാനുണ്ട്. കായിക മത്സരങ്ങള്‍ സംവാദത്തിനും ഐക്യത്തിനും സമാധാനത്തിനും സഹായിക്കുമെന്ന് വത്തിക്കാന്‍ കായിക മന്ത്രാലയം അഭിപ്രായപ്പെട്ടു. ഡ്രൈവിംഗ് ലൈസൻസിനപേക്ഷിച്ചതും ചുരിദാറിടുന്നതും പൊതുപരിപാടികളിൽ പങ്കെടുക്കുന്നതും സഭാവിരുദ്ധമായി കാണുന്ന കേരളത്തിലെ പുരോഹിതമാർ ഇനിയെങ്കിലും തിരിച്ചറിവിലെത്തുമെന്ന് കരുതാം. 

 

കടപ്പാട് ഗ്ലോബൽ ന്യുസ്

 

Read Also  കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരെ സമരം ചെയ്ത സഭയ്ക്കെന്ത് അധികാരമാണ് കന്യാസ്ത്രീകൾ സമരം ചെയ്യരുതെന്ന് പറയാൻ?

LEAVE A REPLY

Please enter your comment!
Please enter your name here