Thursday, January 20

ഒമാന്‍ വിസാ നിയമത്തില്‍ അയവുകള്‍

 

വിസാ നിയമത്തില്‍ പരിഷ്‌കരണമൊരുക്കാനായി ഒമാന്‍ ഒരുങ്ങുന്നു. വിദേശികള്‍ക്ക് ഗുണകരമാകുന്ന മാറ്റങ്ങളാണ് പുതുതായി നിയമത്തില്‍ കൊണ്ടുവരുന്നത്. രാജ്യത്ത് താല്‍ക്കാലിക തൊഴില്‍ വിസകളിലെത്തുന്നവര്‍ക്ക് രാജ്യം വിടാതെ തന്നെ സ്ഥിരം ജോലിയില്‍ പ്രവേശിക്കാനാകും. ഒരേ തൊഴിലുടമയ്ക്ക് കീഴില്‍ പുതിയ വിസയിലേക്ക് മാറുന്നതിനും ഇനി രാജ്യത്തിനു പുറത്തുകടക്കേണ്ടതില്ല.

സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് സ്വന്തം വീട്ടുജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കുമെന്നും ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ നബ്ഹാനി വ്യക്തമാക്കുന്നു. എന്നാല്‍, രാജ്യത്തു നിന്നു തന്നെ തൊഴില്‍ വിസ മാറുന്നതിന് 50 റിയാല്‍ നിരക്ക് ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ ജീവനക്കാരായ വിദേശികള്‍ക്ക് തൊഴില്‍ വിസ സ്‌പോണ്‍സര്‍ ചെയ്യാനാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അധികൃതര്‍ നിഷേധിച്ചു. വീട്ടുജോലിക്കാരെ മാത്രമാണ് സര്‍ക്കാര്‍ മേഖലയില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ നിയമിക്കാന്‍ സാധിക്കുക. സ്വന്തമായി കെട്ടിടങ്ങളുള്ള വിദേശികള്‍ക്കും സ്വദേശി സ്‌പോണ്‍സറെ കൂടാതെ വിസ ലഭിക്കും. നേരത്തെ വിദേശികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പിന് അനുമതി നല്‍കിയിരിക്കുന്ന മേഖലകളിലേക്ക് ഇവ ഉള്‍പ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്നും ആര്‍ഒപി വ്യക്തമാക്കി.

Spread the love
Read Also  ജീവനക്കാരുടെ വേതനം ബാങ്ക് അക്കൗണ്ടുകള്‍ വഴി നല്‍കണമെന്ന് ഒമാന്‍