Monday, January 17

സ്‌കൂള്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന് ഒമാന്‍ വിലക്കേര്‍പ്പെടുത്തി

 

ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് വിലക്ക് ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ക്കും സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റിനും ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് സര്‍ക്കുലര്‍ കൈമാറി. രാജ്യത്തെ മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകളിലും ഇത് ബാധകമാണ്. ഒമാന്‍ നിയമപ്രകാരവും വീടുകളില്‍ ട്യൂഷന്‍ സെന്ററുകള്‍ നടത്തുന്നത് അനധികൃതമാണ്.

ട്യൂഷന് വരുന്ന സ്വന്തം സ്‌കൂളിലെ വിദ്യാര്‍ഥികളോട് അധ്യാപകര്‍ പ്രത്യേക  ചായ് വ്‌
കാണിക്കുന്നതായും രക്ഷകര്‍ത്താക്കളില്‍ നിന്ന് പരാതി ഉയര്‍ന്നിട്ടുള്ളതായും സര്‍ക്കുലറില്‍ പറയുന്നു. ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകരുടെ നിയമലംഘനം ഏതെങ്കിലും തരത്തില്‍ ഒമാന്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുന്ന പക്ഷം അത് ഇന്ത്യന്‍ സ്‌കൂള്‍ സംവിധാനത്തിന്റൈ യശസിനെ ബാധിക്കുകയും ഒപ്പം ഭരണസമിതിയംഗങ്ങളെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുമെന്നും സര്‍ക്കുലറില്‍ ചൂണ്ടികാണിക്കുന്നു. വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്നവര്‍ക്ക് ഒപ്പം ഫിസിക്കല്‍ എജ്യുക്കേഷന്‍, ഫൈന്‍ ആര്‍ട്സ്, നൃത്ത,സംഗീത അധ്യാപകരും ട്യൂഷന്‍ വിലക്കുള്ളവരുടെ പട്ടികയില്‍ വരും. തീരുമാനം അനുസരിക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും എജ്യുക്കേഷന്‍ അഡൈ്വസര്‍ എം.പി വിനോഭ ഒപ്പുവെച്ച സര്‍ക്കുലറില്‍ പറയുന്നു.

Spread the love
Read Also  ആർഎസ്എസിന്റെ ആദ്യ ആർമി സ്കൂൾ ഏപ്രിലിൽ പ്രവർത്തനമാരംഭിക്കും