Sunday, November 29

കശ്മീർ വീണ്ടും ; വികലമാക്കപ്പെട്ട നിയമസഭയിലേക്ക് മത്സരിക്കില്ലെന്ന് ഒമർ അബ്ദുള്ള

കേന്ദ്ര സർക്കാർ ജമ്മുകശ്മീരിന് നൽകിയ വാഗ്ദാനങ്ങൾ ഇതേവരെ പാലിക്കപ്പെട്ടില്ലെന്നു ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള.

ജമ്മു കാശ്മീർ കേന്ദ്ര ഭരണപ്രദേശമായി തുടരുന്നിടത്തോളം കാലം തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും ഒമർ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലാണ് ഒമർ അബ്ദുള്ള ഇക്കാര്യം വെളിപ്പെടുത്തിയത്.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ തടങ്കലിലാക്കിയ ഒമർ അബ്ദുള്ളയെ ഏതാനും മാസങ്ങൾക്കുമുമ്പാണ് മോചിപ്പിച്ചത്.

കേന്ദ്ര ഭരണപ്രദേശമായി ജമ്മു കശ്മീർ തുടരുന്നിടത്തോളം ഞാൻ
ഒരു നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കില്ല. അത്രത്തോളം വികലമാക്കപ്പെട്ട ഒരു സഭയിൽ അംഗമാകാൻ എനിക്ക് കഴിയില്ല’ അദ്ദേഹം തുടരുന്നു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ചും ഒമർ അബ്ദുള്ള എഴുതുന്നു.

‘ആ കൂടിക്കാഴ്ച ഞാൻ മറക്കുന്ന ഒന്നല്ല. അതിനെ കുറിച്ച് വിശദമായി മറ്റൊരിക്കൽ എഴുതാം. അടുത്ത 72 മണിക്കൂർ എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിനെ കുറിച്ച് തികച്ചും വ്യത്യസ്തമായ ധാരണയോടെ ആണ് അന്ന് ഞങ്ങൾ കൂടിക്കാഴ്ച കഴിഞ്ഞ് മടങ്ങിയത്. എന്നാൽ ഞങ്ങൾ ഭയപ്പെട്ടതെല്ലാം വളരെ പെട്ടെന്ന് തന്നെ  സംഭവിച്ചു’ ഒമർ അബ്ദുള്ള ഉത്ക്കണ്ഠഠയോടെ  എഴുതി.

Spread the love
Read Also  തരിഗാമിയെ കണ്ടെത്താൻ യെച്ചൂരി ഇന്ന് കാശ്മീരിലേക്ക് പുറപ്പെടുമ്പോൾ