Wednesday, January 19

ദുരിതം നിറയുന്ന ഓണം വരവേൽക്കാം അടുത്ത തിരുവോണത്തെ നമുക്കൊന്നായി

 

സർക്കാർ കണക്കനുസരിച്ച് എട്ടരലക്ഷത്തോളമാൾക്കാർ രണ്ടായിരത്തി ഇരുനൂറ്റി എൺപത്തിയേഴ് ദുരിതാശ്വാസക്യാമ്പുകളിലായി ജീവിക്കുന്നു.മാവേലിയെ വരവേൽക്കാൻ അത്തം മുതൽ പൂക്കളമിടുന്ന മലയാളത്തിൻ്റെ ഇത്തവണത്തെ ഓണം കണ്ണുനീരിൻ്റേതാണ്. തിരുവനന്തപുരം കൊല്ലംജില്ലയിലെ ചിലഭാഗങ്ങളിൽ   മാത്രമാണ് മാവേലിയെ വരവേൽക്കാൻ മലയാളികൾ പരുക്കേൽക്കാതെ നിൽക്കുന്നത്. ദുരിതബാധിതരായ സഹയാത്രികർക്ക് മാനസികമായി മലയാളിനൽകിയ മൗനമായ പിന്തുണയാണ് പതിഞ്ഞ തലത്തിൽ വളരെ മൂകമായി നീങ്ങുന്ന ഇത്തവണത്തെ ഓണം.

കേരളം നിരന്തരം സൃഷ്ടിക്കുന്നതു ചില മാതൃകകളാണ്. അതിലൊന്നാണ് ഇത്തവണത്തെ എറ്റവും വലിയ ആഘോഷത്തിൻ്റെ കാര്യത്തിലും മലയാളികളെടുത്തത്.തിയറ്ററുകളിൽ സിനിമകളെത്താത്ത ഓണം.വർഷങ്ങളായി കൊണ്ടാടുന്ന ടൂറിസം വരാഘോഷങ്ങളും ക്ലബ് പരിപാടികളുമില്ലാത്ത ഓണം.വീടുകൾ അടച്ചിട്ട് പലരും ദുരിതബാധിത ക്യാമ്പുകളിലേക്ക് പോകുന്നു,സർവതും നഷ്ടമായി അശരണരായി കഴിയുന്ന കഴിഞ്ഞയാഴ്ചവരെ ഓണം സ്വപ്നം കണ്ടവരുടെ അടുത്തെക്ക്.

അതിജീവനത്തിൻ്റെ പുതിയ കഥ സൃഷ്ടിക്കുകയാണ് കേരളം.ഇതുവരെയനുഭവിച്ചിട്ടില്ലാത്ത യാതനകൾ നൽകിയ പാഠങ്ങളാണ് ചരിത്രനിർമ്മിതിക്കായി അവർ ഉപയോഗിക്കേണ്ടത്.ചെളിവാരിയെറിയുന്നവരും രാഷ്ട്രീയം പറഞ്ഞു രസിക്കുന്നവരും ആരെങ്കിലും തരാമെന്നു പറഞ്ഞ സഹായം എങ്ങനെ ഈ കൊച്ചു സംസ്ഥാനത്തെത്താതിരിക്കാമെന്നകാര്യത്തിൽ സർവസന്നാഹങ്ങളുമായി എത്തിയവരും തത്കാലം മാറിനിൽക്കട്ടെ കേരളം അതിജീവിക്കും അതിനുള്ള ധൈര്യവും മനസും കേരളം നേടിക്കഴിഞ്ഞു.മഹത്തായ ഒരു സൃഷ്ടിപ്പഴമയുടെ പിൻബലം നമുക്കുണ്ട് മാലോകരെല്ലാരുമൊന്നുപോലെ ജീവിച്ച ഒരു പഴയകാലം.ആ സ്വപ്നത്തിൽ നമുക്ക് അടുത്ത ഓണത്തിനായി കാത്തിരിക്കാം , പ്രകൃതിനൽകിയ എല്ലാ തിരിച്ചടികളൂം ചങ്കുറപ്പോടെ നേരിട്ട് കൊണ്ട്.. അതാണ് പുതിയ കേരളം.

 

വെറുതെ ഇതു കൂടി ഓർമ്മയിൽ വയ്കാം കോമഡിയല്ല ഇതിൽ ചില സത്യങ്ങളുണ്ട്.അതുമാത്രം നമുക്ക് സ്വീകരിക്കാം ഇന്നു വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ

 

https://youtu.be/0ajkC6V54D0

Spread the love
Read Also  പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായകമായി ഷാര്‍ജ ഭരണാധികാരി രംഗത്ത്