അല്ലെങ്കിലും, ഓണംമലയാളിക്കങ്ങനെയാണ് പോയകാലത്തിന്റെ ഒരു നെടുവീര്‍പ്പ്. മനുഷ്യരെല്ലാവരും ഒന്നുപോലെഎന്ന സാമൂഹികസമത്വആശയത്തിന്‍റെ തിരുശേഷിപ്പുപോലൊരു രാജ്യവും അവിടം ഭരിച്ച നാടുവാഴിയുമെല്ലാം ജനാധിപത്യത്തിന്റെ ഓർമ്മപ്പെടുത്തലാണ് …കവിയും അധ്യാപകനുമായിരുന്ന കിളിമാനൂര്‍ രമാകാന്തന്‍ സര്‍ പലപ്പോഴും ക്ലാസില്‍ പറയുമായിരുന്നു. നമ്മുടെ ഓർമ്മകളുടെ അകമ്പടിയായി ഒരു പാട്ടുമുണ്ടാകും….ഇവിടെയും പഴയോരോണക്കാലം മനസിലെത്തിയത് ഒരു പാട്ടിന്‍റെ രൂപത്തിലായിരുന്നു.
ഒരു നുള്ള് കാക്കപൂ കടം തരാമോ
ഒരു കൂന തുമ്പപൂ പകരം തരാം
അധരത്താല്‍ വാരിയാല്‍ പിണങ്ങുമോ നീ
അത് നിന്റെൂ ചൊടികളില്‍ വിടര്ന്നതല്ലേ

പ്രണയ ഭരിതമായ ഒരു പൂവുതേടല്‍ ..   ഓണത്തിന് ഇങ്ങനെയും ഒരു ഭാവമുണ്ടോ ? വെറുതെ ഒന്ന് തിരഞ്ഞപ്പോള്‍ മുമ്പിലെത്തിയത് പ്രണയ ഉണർത്തുന്ന പാട്ടുകളിലാണ്. ലാസ്യവിലാസത്തിന്റെ പെണ് കുളിര്മ്മ പകരുന്ന തിരുവാതിരയും കുമ്മിയടിയും എല്ലാം സ്ത്രീ ശരീരം ശൃഷ്ടിക്കുന്ന ആഘോഷങ്ങളാണ്. പ്രണയാതുരമായ ഓണനിലാവിലാണ് ഇവയെല്ലാം പിറന്നുവീഴുന്നത്. സംഭോഗ ശൃംഗാരം അതിന്റെ പാരമ്യത്തില്‍ എത്തുന്നത് നളചരിതത്തിലെ ‘കുവലയവിലോചനേ’എന്ന പദത്തിലാണെന്ന വാദം തിരുത്തുന്നതാണ്. 

‘പൂമുടി കെട്ടഴികയും പുഷ്പജാലം പോഴികയും
മുല്ലമാല കെട്ടഴിഞ്ഞു നിലത്തുവീണു ‘  എന്ന കുമ്മിയടിപാട്ടിലെ ശൃംഗാരരസത്തിന്റെ സൗന്ദര്യം “ ശരിക്കും പാതിരാത്രിയും കഴിഞ്ഞു കൊഴികുവുന്നതും കേട്ടു ഇനിയുള്ള കളി ശേഷം നാളെയാകട്ടെ” എന്ന നിബന്ധനയിലാണ് അവസാനിക്കുന്നതു കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു തരളിത ഭാവം പഴയ ഓണനിലവിന്റെ ഓർമ്മകളിലേക്ക് കൊണ്ടുപോകുന്നു. .കാര്യം വരേണ്യതയുടെ ജഘന നിതംബ താള സംയോഗ മാണെങ്കില്‍ കൂടിയും വെളുത്ത പേന ശരീരത്തിന്റ രാത്രിവായനയാണ് ഓരോ ഓണരാവുകളും കുമ്മിയടിയും.
“പ്രണയമേ നീ കവി അമരനാം ശില്പി നീ
എഴുതുന്നു നീ ഹൃദയങ്ങളില്‍ നിഴലുകള്‍
ശില്പ്പങ്ങളായ്…..” ഇതിലെല്ലാം നിഴലിക്കുന്നതും ഇത്തരം സങ്കല്പങ്ങളാണ് ഇളകുളങ്ങരെ ഇന്നലെ അന്തിക്കുണ്ടായ മുല്ലമൊട്ടു പറിക്കാൻ വരുന്ന അത്തോളിനെ പറ്റിയും കവി സിരീഷ് പുത്തഞ്ചേരി പറയുന്നു കെട്ടു.

കൌമാരത്തിന്റെര പടി കടന്ന് യൌവനത്തിലേക്കെത്തുന്ന കാഴ്ചയാണത്
‘മൂന്നൊണത്തിനു പുലിക്കളി കാണുവാന്‍ മുറപ്പെണ്ണ്വുന്നെന്നെ കാത്തിരുന്നു..എന്ന യൂസഫലി കേച്ചെരിയുടെ കവിത ഓര്മ്മി പ്പിക്കുന്നത് ആദ്യപ്രണയം മൊട്ടിടുന്നത് മുറപ്പെണ്ണിലെന്ന സങ്കല്പം തന്നെയാണ്. .പട്ടുപാവടയുടുത്ത് സുന്ദരിയായി നില്ക്കുന്ന ആദ്യപ്രണയിനി ഇവിടെ കടന്ന് വരുന്നു. വർഷങ്ങൾക്കു ശേഷം കേട്ട ഓണപ്പാട്ടിലെത്തിയത് കുറേക്കുടി കുലീനയായ സ്ത്രീരൂപമായിരുന്നു. “താളും തകരയും പൂക്കും തൊടിയിലെ താമര പൂവിതളാത്തോല് പുലിനഖ മോതിര വിരളാല്‍ മുറ്റത്ത് പൂക്കളം തീർക്കുവോളത്തോല്”..ഇവിടെ മാവേലിനാടിന്റെ സമത്വ സുന്ദര ഹവാം നഷ്ടമാകുന്നില്ലേ എന്ന ചോദ്യം പ്രസക്തമാകുന്നു.

തനി നാട്ടിന്‍ പുറത്ത് ജീവിച്ച എന്നില്‍ ഓണമെത്തുന്നത് അത്തം മുതല്‍ കേട്ടിരുന്ന പാക്കനാര്‍ പാട്ടിലായിരുന്നു. അവിടെ നാട്യത്തിന്റെ ആ അഭിജാത സൗന്ദര്യം കണ്ടിട്ടേയില്ല. അല്ലെങ്കില്‍ എവിടെയാണ് -“…നായ്‌ കാട്ടം കൊണ്ട് ഇല്ലമാടങ്ങള്‍ മെഴുകിടെണം” എന്ന് കേട്ടിട്ടുള്ളത്.ഇവിടെ നാടു മറന്ന ഓണം പുതിയ കെട്ടുകാഴ്ച്ചകള്ക്കു് വഴിമാറുന്നു. കൊയ്തൊഴിഞ്ഞ വയലും ഉതിർമണി കൊത്താൻ വന്ന തത്തയും നടുവിട്ടുപോയപ്പോള്‍ നാട്ടിടയിലെ ഉറിയടിയും തുമ്പിതുള്ളലും “ഒറ്റ.. പെട്ടെ ”..പറഞ്ഞുതുടങ്ങുന്ന നടന്‍ കാല്പന്തുകളിയും തെരഞ്ഞു നടക്കാന്‍ ആരെങ്കിലുമുണ്ടോ ….ഓണത്തിന്റെ “ക്ലാസിക്ക്” ഭാവങ്ങളാണ് ഇന്നെല്ലാം.

Read Also  ഗീതകം- എന്റെ പ്രിയനേ ഞാൻ മരിക്കുമ്പോൾ ,ക്രിസ്റ്റിന ജോർജിന റോസ്സറ്റി

ഇതുകൊണ്ടാവാം കവികള്‍ വിരഹത്തിന്റെ പുതിയ തിരുത്തുകള്‍ നിരത്തുന്നത്. കോരനും ചാത്തനും എല്ലാം കഞ്ഞി കുമ്പിളില്‍ കൊടുത്തിട്ട് അവിടെയിരി എന്ന് പറയുപോലെ ഒരൊറ്റ കവിതയിലും ഇവരെ ആലേഘനം ചെയ്ത് കാണുന്നില്ല. “തുഞ്ചനും ഷഡ്കാല ഗോവിന്ദമാരാരും പദമൂല സ്വര ..മേകി” വളർത്തിയ കൈരളിയെ പറ്റി പാടിയപ്പോള്‍ പോലും ഇത്തരം ഇമേജുകള്‍ ഒന്നും തന്നെ പ്രത്യക്ഷപ്പെടുന്നില്ല. വളരെ വിചിത്രമായി തോന്നിയ ഒരു പാട്ട്” തോഴിതിട്ടും തോഴിതിട്ടും കൊതി തീരുന്നില്ലല്ലൊ ഗുരുവായൂരപ്പാ” എന്നുള്ളതായിരുന്നു. ഇതിന്റെു സാംഗത്യമെന്തെന്ന്‍ ഇന്നും പിടികിട്ടിയിട്ടില്ല.ഒരുപക്ഷെ പഴയൊരു നന്മയെ ചവുട്ടി താഴ്ത്തിയതിന്റെ പ്രണാമമാകാം. ഇങ്ങനെ ചിന്തിച്ചാല്‍ ഓണക്കാലത്ത് വട്ടു പിടിച്ചു പോകും…എന്റെയീ ഭൂമിമലയാളത്തില്‍. ഞാന്‍ തിരഞ്ഞിട്ടും കണ്ടെത്തിയിട്ടില്ല ചന്ദന വളയിട്ട ഒരു പെണ്ണിനേയും. ക്ഷമിക്കുക ഓണംഎല്ലാവർക്കുമുള്ളതല്ല. ഓണത്തിന്റെത ഗൃഹാതുരത്വം ചടഞ്ഞുകിടക്കുന്നത് വെളുത്ത കസവുമുണ്ടുടുത്ത ,പുളിയില കസവുടുത്ത പെണ്ണഴകില്‍ മാത്രമാണ്.

ഒരു തിരുത്തായി കടന്നുവരുന്നതും ഒരു പാട്ടാണ് പലരും മറന്നുപോകുന്നതായി നടിക്കുന്ന ഒരു കൂട്ടം
‘അവർക്കില്ല പൂ മുറ്റങ്ങള്‍ പൂ നിരത്തുവാന്‍
വയറിന്റെ നാദം കേട്ട് മയങ്ങുന്ന വാമനന്മാര്‍
അവർക്കോണ കൊടിയുമായ് വാ വാ..

സമത്വ സുന്ദരമായ ഒരോണം മാവേലി എന്ന ആശയത്തിന്റെ പ്രസക്തിയെപ്പറ്റി ചിന്തിക്കുമ്പോൾ ഒരു പാരമ്പര്യ ദൈവ ചിന്തയുടെ നിരാസമാണ് കാണുന്നത്. ആസുരതയെന്ന അപറഞ്ഞു പഴകുകിയ മനുഷ്യത്വമില്ലായ്മയിൽ നിന്നും കടം കൊണ്ട് മാനുഷിക ഭാവമാണ്. മഹാബലിയെന്ന രാജാവ്. ചിന്തയിലും പ്രവർത്തിയിലും മാനുഷികഭാവം ഉൾക്കൊണ്ട മഹാബലിയുടെ സ്മരണയാണ് ഓണം. മലയാളത്തിന്റ പ്രതിരോധമാണ് ഓണം.നിലവിലെ സാമൂഹിക അവസ്ഥയിൽ സമത്വത്തിന്റെ പ്രതിരോധസം തീർക്കാൻ ഓണം തന്നെയാവും മലയാളിക്ക് പ്രചോദനമാകുന്നത്. ഇത്തരം വിശ്വാസങ്ങളാണ് മലയാളിയുടെ ആത്മവിശ്വാസവും.

LEAVE A REPLY

Please enter your comment!
Please enter your name here