മൂന്ന് സേനകൾ തമ്മിലുള്ള ഏകോപനം കൂടുതൽ മെച്ചപ്പെടുത്താൻ പ്രതിരോധ മേധാവിയെ നിയമിക്കുമെന്ന് 73 ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നതായിരിക്കും പുതിയ പദവി. കര, വ്യോമ, നാവിക സേനാ മേധാവികൾക്കു മുകളിലായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ പദവിയെന്നാണ് സൂചന. ഇത് സേനകളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു. ഇത് പ്രാബല്യത്തിലാകുന്നതോടെ മൂന്നു സേനാ വിഭാഗങ്ങൾക്കും കൂടി ഒരു പൊതുതലവൻ രാജ്യത്തുണ്ടാകും.

കാശ്മീരിലെ നിയന്ത്രണങ്ങൾക്ക് വൈകാതെ അയവു വരുത്തുമെന്നും അദ്ദേഹം സൂചന നൽകി. മുത്തലാഖ് ബിൽ മുസ്ലിം സ്ത്രീകൾക്ക് കൂടുതൽ സ്ത്രീകൾക്ക് ആശ്വാസം നൽകിയെന്ന് മോദി പറഞ്ഞു. കാശ്മീരിലെ ദലിതർക്കും സ്ത്രീകൾക്കും സ്വാതന്ത്ര്യം ലഭിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളാണു നടത്തിയതെന്നാണു അദ്ദേഹം പറഞ്ഞത്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നേരിടുന്ന പ്രതിസന്ധികൾ

ഒറ്റ രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തിലേക്കുള്ള ഭരണഘടനാ ഭേദഗതികളാണു അടുത്ത ലക്ഷ്യമെന്ന സൂചനയാണു നരേന്ദ്രമോദി ഇന്നത്തെ സ്വാതന്ത്ര്യദിനസന്ദേശത്തിലൂടെ നൽകിയത്. പാർലമെൻ്റിലേക്കും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഒന്നിച്ചുനടത്താനുള്ള പദ്ധതിയാണിത്. ഇതിനു നേട്ടങ്ങളെക്കാൾ കോട്ടങ്ങളാണു കൂടുതലുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യമാണു ഇതിനു പിന്നിലെന്നാണു അവകാശപ്പെടുന്നത്

അതേസമയം പല തരത്തിലുള്ള തിരിച്ചടികൾക്ക് കാരണമാകുന്ന ഭരണഘടനാഭേദഗതിയാണു ഒറ്റ തെരഞ്ഞെടുപ്പെന്ന ലക്ഷ്യമെന്നാണു വിദഗ്ധർ അഭിപ്രായപ്പെടുന്നത്. തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുമ്പോൾ സർക്കാർ മെഷിനറി ഒരുമിച്ച് ഉപയോഗിക്കാനാകും എന്ന അവകാശവാദം തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിൻ്റെ വിഷയവും സംസ്ഥാനത്തിൻ്റെ മാത്രവും ഒരുമിച്ച് ഉന്നയിക്കുന്നതിൽ പരാജയം നേരിടുമെന്നാണു ആരോപണം. പല സംസ്ഥാനങ്ങളൂം നേരിടുന്ന പ്രശ്നം വ്യത്യസ്തമാണു. അതുകൊണ്ടുതന്നെ സംസ്ഥാനം ഉന്നയിക്കുന്ന വിഷയം ശ്രദ്ധയിൽ പെടാതെ പോകുമെന്നാണു പരാതി. മാത്രമല്ല. പ്രാദേശികകക്ഷികളുടെ പ്രാധാന്യം നഷ്ടപ്പെടും. സംസ്ഥാന ഭരണകൂടത്തിൽ ഒതുങ്ങുന്ന പ്രാദേശികപാർട്ടികൾക്ക് ശക്തമായി പ്രാദേശികപ്രശ്നം ഉയർത്തിക്കൊണ്ടുവരാൻ കഴിയില്ല. മറിച്ച് ദേശീയപാർട്ടികൾ ദേശീയപ്രശ്നങ്ങൾ മാത്രം ഉന്നയിക്കുകയാണു ചെയ്യുന്നത്.

ദേശീയവിഷയങ്ങളിലൂന്നി തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ സംസ്ഥാനത്തിൻ്റെ വികസനത്തിനു തിരിച്ചടി നേരിടേണ്ടിവരുന്നു. കൂടാതെ ഇലക്ഷൻ നടത്തുമ്പോൾ കൂടുതൽ വോട്ടിംഗ് മെഷീനുകൾ, കൂടുതൽ തെരഞ്ഞെടുപ്പ് ജീവനക്കാർ എന്നിവ ആവശ്യമായി വരും

സംസ്ഥാനങ്ങളിൽ ഭൂരിപക്ഷം കിട്ടാതെ വരുമ്പോൾ മറ്റ് പാർട്ടികളുമായി സഖ്യം ചേരുന്നു. ഇതിനിടയിൽ പിന്നെയും ഇടക്കാലതെരഞ്ഞെടുപ്പ് നടത്തേണ്ടതായിവരും. ഈ സമയത്ത് പാർലമെൻ്റ് തെരഞ്ഞെടുപ്പ് കൂടി ഒപ്പം നടത്തേണ്ടിവരും. അല്ലെങ്കിൽ ഇടക്കിടെ ഗവർണർ ഭരണത്തിനു സാക്ഷ്യം വഹിക്കേണ്ടതായി വരാം. ഈ പ്രവണത പതിവാകുമ്പോൾ നമ്മുടെ ഫെഡറൽ സംവിധാനത്തിനു വലിയ ഭീഷണിയായി മാറും.

തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിനു പ്രാധാന്യം നൽകുന്നതിലാണു പ്രാദേശിക പാർട്ടികളുടെ ലക്ഷ്യം. ബാലറ്റിൽ തെരഞ്ഞെടുപ്പ് നേരിടുമ്പോൾ ഫലപ്രഖ്യാപനം വൈകാനാണു സാധ്യത. പ്രാദേശികകക്ഷികളെ വിഴുങ്ങുന്ന സ്വേച്ഛാധിപത്യപ്രവർത്തനങ്ങളാണു ദേശീയപാർട്ടിയായ ബി ജെ പി സ്വീകരിക്കുന്നതെന്ന് ആരോപണം നിലനിൽക്കുമ്പോൾ ഒറ്റ തെരഞ്ഞെടുപ്പിൻ്റെ മറവിൽ അങ്ങനെയൊരു ഗൂഡപദ്ധതിക്ക് ആക്കം കൂട്ടാനാണു ഈ ശ്രമമെന്ന് വ്യാഖ്യാനിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. ഇത്തരത്തിൽ പ്രതിസന്ധികൾ നിലനിൽക്കുന്നതുകൊണ്ട് ഒറ്റ തെരഞ്ഞെടൂപ്പ് രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തോടുള്ള കടന്നുകയറ്റമെന്നാണു പൊതുവെ വ്യാഖ്യാനിക്കപ്പെടുന്നത്. 

Read Also  ഒമാൻ സുൽത്താന്റെ മരണത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ദു:ഖാചരണത്തിന് പിന്നിൽ സി എ എ ; പി കെ സി പവിത്രൻ എഴുതുന്നു

ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്, ഒരു സേനാമേധാവി എന്നതോടൊപ്പം ഒറ്റ രാഷ്ട്രത്തലവൻ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണോ രാജ്യം.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here