Thursday, January 20

മാതാപിതാക്കള്‍ക്ക് ഒരു മാസത്തെ സന്ദര്‍ശന വിസ കുവൈത്ത് അനുവദിക്കുന്നു

വിദേശികളുടെ 60 തികഞ്ഞ മാതാപിതാക്കള്‍ക്ക് ഒരു മാസത്തെ സന്ദര്‍ശന വിസ അനുവദിക്കാന്‍ കുവൈത്ത്. ഇതിനായി ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുല്ലാഹ് അല്‍ ഹാജിരി ബന്ധപ്പെട്ട വകുപ്പ് മെഫിഹവികള്‍ക്ക് നിര്‍ദേശം നല്‍കി.

എന്നാല്‍ 60 വയസിന് താഴെയുള്ളവര്‍ക്ക് വിസ അനുവദിക്കേണ്ടതില്ല എന്നും, ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് രാജ്യത്തെ ആറ് ഗവര്‍ണറേറ്റ് മേധാവികള്‍ക്കും നല്‍കിയിട്ടുണ്ടെന്നും അല്‍ ഹാജിരി വ്യക്തമാക്കി. എന്നാല്‍ സിറിയ, ഇറാഖ്, പാകിസ്താന്‍, ഇറാന്‍, അഫ്ഗാനിസ്താന്‍, യമന്‍ എന്നീ രാജ്യക്കാര്‍ക്ക് നിലവില്‍ തുടരുന്ന വിസ വിലക്ക് തുടരുന്നതാണെന്നും, സുരക്ഷാ കാരണങ്ങളാല്‍ ഈ രാജ്യക്കാര്‍ക്ക് വിസ അനുവദിക്കുന്നതല്ല എന്നും അല്‍ ഹാജിരി അറിയിച്ചു.

ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്. ജനറല്‍ ഷെയ്ഖ് ഖാലിദ് അല്‍ ജെറാഹ് അല്‍ സബാഹ്, ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ ഇസ്സാം അല്‍ ന്യൂഹാം, കുടിയേറ്റ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഷെയ്ഖ് ഫൈസല്‍ അല്‍ നവാഫ് അല്‍ സബാഹ് എന്നിവരുടെ നിര്‍ദേശമനുസരിച്ചാണ് വിദേശികള്‍ക്ക് വിസ അനുവദിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

താല്‍കാലികമായി നിര്‍ത്തി വെച്ചിരുന്ന വിദേശികളുടെ മാതാപിതാക്കള്‍ക്കുള്ള സന്ദര്‍ശന വിസയാണ് വീണ്ടും നല്‍കാന്‍ തീരുമാനമായത്. വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ വിസ അനുവധിക്കു. ഒരുമാസമാണ് വിസാ കാലാവധി. നിലവില്‍ വിദേശികളുടെ ഭാര്യക്കും കുട്ടികള്‍ക്കും മാത്രമേ സന്ദര്‍ശന വിസ അനുവദിച്ചിരുന്നുള്ളു.

Spread the love
Read Also  കുവൈറ്റില്‍ അമേരിക്കന്‍ സൈനിക താവളം വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

Leave a Reply