ഉള്ളി വിലക്കയറ്റം അതിവേഗത്തിലായതോടെ ഉള്ളിപ്പാടങ്ങളുടെ സംരക്ഷണവും പൊല്ലാപ്പാകുന്നു. മോഷണശല്യം വർദ്ധിച്ചതോടെ കർഷകരെല്ലാം ഉള്ളി സംരക്ഷിക്കാനായി ഉറക്കമിളച്ച് കാത്തിരിക്കുകയാണു. ഉള്ളിക്ക് പൊന്നുംവിലയായതോടെ മോഷ്ടാക്കളുടെ ശല്യം വർധിച്ചതായി പരാതി. വടക്കൻ കർണാടകത്തിലെ ഗദക്, റായ്ച്ചൂർ, ധാർവാഡ് എന്നിവിടങ്ങളിലെ കർഷകർ പരാതിയുമായി പോലീസ് സ്റ്റേഷനുകളിലെത്തിയിരിക്കുകയാണു. ഉള്ളിപ്പാടങ്ങളിൽനിന്ന് ഉള്ളി വൻ തോതിൽ മോഷണംപോയതോടെ കവർച്ചക്കാരെ പിടികൂടാനായി കർഷകർ രാത്രിയിലും കാവലിരിക്കാൻ തുടങ്ങിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു

ചെറിയ ഉള്ളിക്ക് കേരളത്തിലെ കഴിഞ്ഞ ദിവസത്തെ വില 150 – 160 രൂപയും സവാളവില 110 -120 രൂപയുമാണു. വില വർദ്ധിച്ചതോടെ മോഷണവും വ്യാപകമായി. കർണാടകയിലാണു മോഷണശല്യം വർദ്ധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കൂടുതൽ ഉള്ളി ഉത്പാദിപ്പിക്കുന്നത് വടക്കൻ കർണാടകത്തിലെ ധാർവാഡ്, ഗദഗ്, ഹാവേരി, ചിത്രദുർഗ, ബാഗൽകോട്ട്, ദാവൻഗരെ എന്നിവിടങ്ങളിലാണ്. ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ഉള്ളി എത്തിക്കുന്നത് ഈ പ്രദേശങ്ങളിൽ നിന്നാണു

കാലാവസ്ഥ ചതിച്ചതാണു ഉള്ളിക്ക് ക്ഷാമം അനുഭവപ്പെട്ടത്. കർണാടകത്തിലും മഹാരാഷ്ട്രയിലും കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലുണ്ടായ കനത്തമഴയെത്തുടർന്ന് വൻ തോതിൽ വിളനശിച്ചതാണ് ഉള്ളിവില വർധനയ്ക്കിടയാക്കിയത്. ഇപ്പോൾ പലയിടത്തും വിൽപ്പനയ്ക്കെത്തുന്ന സവാള കുറഞ്ഞ നിലവാരമുള്ളതാണെന്നാണു റിപ്പോർട്ട്. രാജ്യത്തെ മൊത്തം ഉള്ളിയുത്പാദനത്തിന്റെ 13 ശതമാനവും കർണാടകത്തിലാണ്. 2017-18 വർഷം 2,577 ടൺ ഉള്ളിയാണ് സംസ്ഥാനത്ത് ഉത്പാദിപ്പിച്ചത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  'ജയ് ജവാൻ ജയ് കിസാൻ' അവസാന കർഷകനും ആത്മഹത്യ ചെയ്യും വരെ നമുക്ക് ഉറക്കെ വിളിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here