Monday, January 18

ടു ജി മാത്രമുള്ള കാശ് മിരിൽ നിന്നും ഒരു പുതിയ പഠന മാതൃക

കാശ്മീർ ഇന്ത്യയുടെ സ്വപ്ന ഭൂമിയാണ്. പക്ഷേ ദുരിതങ്ങളുടെ കണക്കുകളാണ് ഇവിടെ കൂടുതലുള്ളത്. ലോക്ക് ഡൗൺ അവരെ സംബന്ധിച്ച് ഒരു പുതിയ അനുഭവമല്ല. എൻആർസി കാലത്തും അതിനുമുൻപ് കാശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞ സമയത്തും ജനത അനുഭവിച്ച ദുരിതങ്ങളിൽ പലതും മനുഷ്യാവകാശ സംഘടനകളാണ് പുറത്തേക്കു കൊണ്ടുവന്നത്. എന്നാൽ കൊറോണയുടെ വ്യാപന കാലത്ത് കാശ്മീർ അനുഭവിക്കുന്ന പ്രശ്നം മറ്റൊന്നാണ്. രാജ്യമെമ്പാടും ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുവാൻ മാനവശേഷി വകുപ്പ് മുൻകൈയ്യെടുത്തപ്പോൾ ഇന്ത്യയുടെ ഭാഗമെന്ന നിലയിൽ കാശ്മീരിലും ഇതിൻ്റെ പ്രവർത്തനമാരംഭിച്ചു. എന്നാൽ ഇപ്പോഴും ടുജി മാത്രം നെറ്റ് കണക്ടിവിറ്റിയുള്ള കാശ്മീരിൽ കുട്ടികൾക്ക് ഓൺലൈൻ പഠനം തികച്ചും ബുദ്ധിമുട്ടുള്ളതായി തീർന്നു. മാത്രമല്ല പൊതുവേ പിന്നാക്ക അവസ്ഥയിലുള്ള കാശ്മീരിലെ പല മേഖലകളിലും പല വീടുകൾക്കും കൂടി ഏതാണ്ട് ഒന്നോ രണ്ടോ മൊബൈൽ ഫോണുകൾ മാത്രമാണുള്ളത് ഈയൊരു പശ്ചാത്തലത്തിൽ കശ്മീരിലെ ഒരു അധ്യാപകനായ മുനീർ ആലം ഒരു ബദൽ സംവിധാനവുമായി മുന്നോട്ടു വന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഹയർസെക്കൻഡറി കുട്ടികൾക്കായി കോച്ചിംഗ് ക്ലാസുകളും മറ്റും സംഘടിപ്പിച്ചിട്ടുള്ള മുനീർ ഇപ്പോൾ തുറന്ന സ്ഥലത്തേക്ക് അദ്ദേഹത്തിൻറെ ക്ലാസുകൾ കൊണ്ടു പോയിരിക്കുകയാണ്. സാമൂഹിക അകലം കൃത്യമായി പാലിച്ചുകൊണ്ട് മുനീർ ആലം സംഘടിപ്പിക്കുന്ന ക്ലാസുകൾ ഇപ്പോൾ കാശ്മിരിനു വെളിയിലേക്ക് ഇപ്പോൾ ചർച്ചയാകുന്നു. കശ്മീരിലെ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി മോശമായതിനാൽ ക്ലാസെടുക്കുന്നതിൽ അദ്ദേഹം വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടതായി ഇന്ത്യൻ എക്സപ്രസിനു നൽകിയ അഭിമുഖത്തിൽ മുനിർ ആലം പറയുന്നു.

ഞാൻ ആദ്യമായി ഓൺലൈനിൽ പഠിപ്പിക്കാൻ ശ്രമിച്ചു. എട്ട് കുട്ടികളുള്ള ഓരോ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും ഞാൻ ഉണ്ടാക്കി., ഒപ്പം ഓഡിയോ ഫയലുകൾ, വീഡിയോ ക്ലിപ്പുകൾ, എന്റെ കുറിപ്പുകളുടെ ചിത്രങ്ങൾ എന്നിവ പങ്കിടാൻ ശ്രമിച്ചു. എന്നാൽ 2 ജി ഇൻറർനെറ്റിൽ ഇത് അസാധ്യമാണ്. എനിക്ക് ഫയലുകൾ ഉടനീളം അയയ്‌ക്കാൻ കഴിഞ്ഞാലും, വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ച് ശ്രീനഗറിന് പുറത്തുള്ളവർക്ക് അവ ഡൗൺലോഡുചെയ്യുന്നതിൽ പ്രശ്‌നമുണ്ടാകും. കൂടാതെ, ഒരുപാട് കുടുംബങ്ങൾക്ക് ഒരു വീടിന് ഒരു സ്മാർട്ട്‌ഫോൺ മാത്രമേയുള്ളൂ, ഒന്നിലധികം പേർക്ക് പഠിക്കാനും കഴിയില്ല, ”

രാജ്യത്ത് പലയിടത്തും കുട്ടികൾ ക്ലാസ് മുറികളിൽ നിന്ന് വീടുകളിലേക്ക് വീടുകളിലേക്ക് പഠനം മാറ്റിയപ്പോൾ ആലം തൻറെ തുറസ്സായ ക്ലാസുകളിലേക്ക് കുട്ടികളെ കൊണ്ടുവരികയും സാമൂഹിക അകലം പാലിച്ചുകൊണ്ട് തന്നെ ക്ലാസ്സുകൾ എടുക്കുകയും ചെയ്യുന്നു ഒരു ബദൽ മാർഗമായി ആയി നമുക്ക് പരീക്ഷിക്കാവുന്നതാണ് ഈ സംവിധാനം.

Spread the love
Read Also  മിണ്ടാൻ പോലും സ്വാതന്ത്ര്യമില്ല; മലപ്പുറത്തുനിന്ന് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു