മാർക്ക് ദാനവിവാദത്തിൽ പ്രതിപക്ഷനേതാവിൻ്റെ ആരോപണത്തിനെതിരെ മന്ത്രി കെ ടി ജലീൽ. എം.ജി സർവകലാശാല അദാലത്തുമായി ബന്ധപ്പെട്ട്​ പ്രതിപക്ഷ നേതാവി​​ൻ്റെ ആരോപണങ്ങളെല്ലാം തന്നെ പച്ചനുണയാണെന്ന്​ മന്ത്രി കെ.ടി ജലീൽ പറഞ്ഞു. സാധാരണയായി എല്ലാ തവണയും നൽകുന്ന മോഡറേഷനെ മാർക്ക് ​ദാനമാണെന്നാണ്​​ പ്രതിപക്ഷം നേതാവ്​ വിളിക്കുന്നത്​. മോഡറേഷൻ ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. മോഡറേഷൻ നിർത്തണമെന്ന്​ പ്രതിപക്ഷനേതാവിന്​ അഭിപ്രായമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

സർവ്വകലാശാല നടത്തിയ അദാലത്തിൻ്റെ ഉദ്​ഘാടന സമ്മേളനത്തിൽ മാത്രമാണ്​ ത​​​ൻ്റെ പി.എ പ​ങ്കെടുത്തത്​. അല്ലാതെ മാർക്ക് ദാനച്ചടങ്ങിലല്ല. ഈ ദൃശ്യങ്ങൾ ആ സമയത്തു തന്നെ എം.ജി യൂനിവേഴ്​സിറ്റി ഫേസ്​ബുക്ക്​ പേജിലുടെ സംപ്രേക്ഷണം ചെയ്​തതാണെന്നും ജലീൽ പറഞ്ഞു. അദാലത്തിൽ അല്ല സിൻഡിക്കേറ്റിലാണ്​ മോഡറേഷൻ സംബന്ധിച്ച്​ തീരുമാനമെടുത്തത്​.

യു.ഡി.എഫ്​ ഭരണകാലത്ത്  2012ൽ  ​ബി.ടെക്​ വിദ്യാർഥികൾക്ക് 20 മാർക്ക്​​ മോഡറേഷൻ നൽകിയിരുന്നു. ഇതേ രീതിയിൽ മോഡറേഷൻ നൽകിയ സംഭവമാണു​ എം.ജി യൂനിവേഴ്​സിറ്റിയിലും ഉണ്ടായത്​. മോഡറേഷ​​​ൻ്റെ ഗുണം ഒരു വിദ്യാർഥിക്കല്ല 150ഓളം വിദ്യാർഥികൾക്ക്​ ലഭിച്ചിട്ടുണ്ടെന്നും മ​ന്ത്രി പറഞ്ഞു.

മാർക്ക്​ ദാനം അന്വേഷിക്കുകയാണെങ്കിൽ 2017ലെ യു.പി.എസ്​.സിയുടെ സിവിൽ സർവീസ്​ പരീക്ഷയിൽ ഒന്നാം റാങ്ക്​ കിട്ടിയ ഉദ്യോഗാർഥി​യേക്കാൾ അഭിമുഖത്തിൽ കേരളത്തിൽ നിന്നുള്ള രാഷ്​ട്രീയ നേതാവി​​​ൻ്റെ മകന്​ 30 മാർക്ക്​ അധികം ലഭിച്ചതും പരിശോധിക്കണമെന്ന്​ കെ.ടി ജലീൽ ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തലയുടെ മകൻ്റെ മാർക്കിൻ്റെ കാര്യം ഓർമ്മിപ്പിച്ചുകൊണ്ടാണു പരോക്ഷമായി മന്ത്രി ഇത് പറഞ്ഞത്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ശബരിമല യുവതീപ്രവേശം ; ഇരട്ട നിലപാടുമായി കോണ്‍ഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here