Wednesday, January 19

ദുരിതാശ്വാസ നിധിയിലേക്ക് പണമടച്ചിട്ട് ഇനി കോടതിയിലെത്തിയാൽ മതി ഇങ്ങനേയും ചില ഉത്തരവുകൾ

ലോകം മുഴുവൻ കേരളത്തിൻ്റെ ദുരന്തത്തിൽ പങ്കുചേരുമ്പോൾ ചണ്ടിഗറിലെ ഒരു കോടതിയ്ക് എങ്ങനെ വെറുതേയിരിക്കാനാകും .പഞ്ചഗുളയിലെ സ്പെഷ്യൽ സി ബി ഐ കോടതി മൂന്ന് പ്രതികളെ ശിക്ഷിച്ചത് കേരള മുഖ്യൻ്റെ ദുരിതാശ്വാസ ഫണ്ടിലേക്ക്15000 രൂപവച്ച് കൊടുക്കാനാണ്.

സെൻ ട്രൽ എക്സൈസ് ആൻ്റ് ആഡിറ്റ് ഡിപ്പർട്ട്മെൻ്റിലെ ഉദ്യോഗസ്ഥരും കൈക്കൂലിക്കേസിൽ ശിക്ഷിക്കപ്പെട്ടവരുമായ മൂന്ന് പേരെയാണ്കോടതി ഇപ്രകാരം നന്നാക്കിയത്.

 കോടതി ഹിയറിംഗിനെത്താതിരുന്ന മൂന്ന് ഉദ്യോഗസ്ഥന്മാരോടും അടുത്ത ഒക്റ്റൊബർ ഒന്നിനു വച്ചിരിക്കുന്ന  ഹിയറിംഗിനെത്തുന്നതിനു മുൻപ് പണം അടച്ച രസീതുമായി ഹാജരായാൽ മതിയെന്നാണ് സ്പെഷ്യൽ സി ബി ഐ ജഡ്ജിയായ ജഗ് ദീപ് സിംഗ് ഓർഡറിട്ടിരിക്കുന്നത്.

Spread the love
Read Also  കേരളത്തിലെ ഏഴു ജില്ലകളിൽ ലോക്ക് ഡൗണിനുശേഷവും നിയന്ത്രണങ്ങൾ തുടരുമെന്ന് ആരോഗ്യമന്ത്രാലയം