Monday, January 17

ഓർത്തഡോക്സ് സഭ ലൈംഗീക വിവാദം; കേസന്വേഷണം ക്രൈം ബ്രാഞ്ചിന്

ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കെതിരായ ലൈംഗീകാരോപണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി. കേസന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ ഡിജിപിക്ക് കത്ത് നൽകിയിരുന്നു.

കൂടാതെ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് കേസന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്നത്.

നിലവില്‍ വൈദികര്‍ക്കെതിരേ യുവതിയുടെ പരാതിയില്ല. ഇവരുടെ ഭര്‍ത്താവ് സഭാ നേതൃത്വത്തിന് നല്‍കിയ പരാതി മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്നാല്‍, ഇതിന്മേല്‍ കേസ് അന്വേഷണം സാധ്യമല്ലെന്നാണ് പോലീസ് മുമ്പ് നല്‍കിയിരുന്ന വിശദീകരണം. ഇരയായ സ്ത്രീ പരാതി നല്‍കിയാല്‍ കേസെടുത്ത് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചിരുന്നു.

Spread the love
Read Also  മുൻ വികാരിക്കെതിരായ ലൈംഗികപീഡന പരാതി ഒതുക്കിയെന്ന് ഫാ. മാത്യു വാഴക്കുന്നം