വിശ്വാസത്തിന്റെ പേരിൽ അധികാര തർക്കം നിലനിൽക്കുന്ന കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ ശവക്കോട്ടയും പള്ളിയും ഒഴികെയുള്ള പള്ളിയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ പള്ളിയുടെ ട്രസ്റ്റിമാരെന്നു അവകാശപ്പെടുന്ന ഏഴുപേർ ചേർന്നു വളരെ രഹസ്യമായി ബന്ധുക്കൾക്ക് എഴുതി നൽകിയതായി പരാതി.  

നിലവിൽ പള്ളിയിലെ യാക്കോബായ ഭരണസമിതി അംഗങ്ങളാണ് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ സ്വകാര്യ ട്രസ്റ്റ് ഉണ്ടാക്കി കൈമാറ്റം ചെയ്തത്. എന്നാൽ ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത് ഇടവകയിലെ യാക്കോബായ വിഭാഗത്തിലെ ഒരു സംഘം ആളുകൾ തന്നെയാണ്.

പള്ളി ഇടവകയ്ക്കോ ഇടവക പൊതുയോഗത്തിനോ യാതൊരുവിധ അവകാശങ്ങളുമില്ലാതെയാണ് ഇവർ ഇടവക അംഗങ്ങളെ പോലും അറിയിക്കാതെ സ്വകാര്യ ട്രസ്റ്റ് ഉണ്ടാക്കി സ്വത്തുക്കൾ കൈമാറ്റം ചെയ്തത്.

പള്ളിയും സ്ഥാപനങ്ങളും ഭരിക്കാൻ നാല് വർഷ കാലാവധിയുള്ള തിരഞ്ഞെടുക്കപ്പെട്ട 35 അംഗ മാനേജിങ് കമ്മറ്റിയിൽ ഉൾപ്പെടുന്ന ട്രസ്റ്റീമാരായി ജയിച്ച ഏഴു പേര് ആണ് പള്ളിയുടെ എല്ലാ സ്ഥാപനങ്ങളും വസ്തുക്കളും സ്വത്തുക്കളും 12 പേര് അംഗങ്ങളായ ട്രസ്റ്റിന് 40 വർഷത്തെ പാട്ടത്തിനു നൽകിയിരിക്കുന്നത്. കോതമംഗലം സബ് രജിസ്റ്റർ ഓഫിസിൽ വെച്ചു ഉണ്ടാക്കിയ കരാറിൽ പള്ളിയും ശവക്കോട്ടയും മാത്രമാണ് പാട്ടത്തിനു നൽകാത്തതെന്നു ഒരു വിഭാഗം യാക്കോബായ ഇടവക വിശ്വാസികൾ പറയുന്നു.

മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പ്പിറ്റലിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും അടിത്തറവരെ എഴുതി വിറ്റുവെന്നും അതിൽ നിന്ന് കിട്ടിയ വരുമാനം സ്വന്തം പോക്കറ്റുകളിൽ ഈ ട്രസ്റ്റീമാർ ഇട്ടുവെന്നും യാക്കോബായ വിഭാഗം തന്നെ ആരോപണം ഉന്നയിക്കുന്നണ്ട്. പള്ളിയുടെ കൈവശം ഉണ്ടായിരുന്ന ആറു കിലോ സ്വർണ്ണം ഇടവക പൊതുയോഗത്തിന്റെ അനുമതി ചോദിക്കാതെ സ്വകാര്യ വ്യക്തികൾക്ക് വിറ്റുവെന്നും നിലവിലെ ഭരണ സമിതിയ്‌ക്കെതിരെ ആരോപണം ഉണ്ട്. ആറു കിലോ സ്വർണ്ണത്തിനു പകരം മൂന്നു കിലോ മാത്രമാണ് പള്ളിയിൽ ഉണ്ടായിരുന്നതെന്നാണ് ഇവർ ഇപ്പോൾ പറയുന്നത്. ഇതിനെതിരെ ഓർത്തഡോക്സ് വിഭാഗം പരാതി നൽകിയിട്ടുണ്ട്.

പാൽക്കാരിയുടെ സ്വപ്നങ്ങളെ ചവുട്ടിമെതിച്ച് കേന്ദ്രസർക്കാർ

മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, മാർ ബസേലിയോസ് ദന്തൽ കോളേജ്, മാർ ബസേലിയോസ് നഴ്‌സിംഗ് കോളേജ്, മാർ ബസേലിയോസ് നഴ്‌സിംഗ് സ്കൂൾ, മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജ്, മാർബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ, സെന്റ് മേരിസ് സ്കൂൾ, എന്നീ സ്ഥാപനങ്ങൾ ആണ് കേവലം 2,50,000 രൂപയ്ക്ക് അനധികൃതമായി സ്വകാര്യ വ്യക്തികൾക്ക് എഴുതി നൽകിയിരിക്കുന്നത്.

എന്നാൽ ഈ സ്ഥാപനങ്ങളുടെയെല്ലാം ഉടമസ്ഥാവകാശം പള്ളിയ്ക്കും നിയന്ത്രണം ഇടവക പൊതുയോഗത്തിനുമാണ്. എന്നാൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായുള്ള സുപ്രീം കോടതി വിധി പ്രകാരം പള്ളി വിട്ട് നൽകേണ്ടി വന്നാൽ ഇത്രയും നാൾ അനുഭവിച്ചു പോന്ന സ്ഥാനമാനങ്ങൾ, സ്വത്തുക്കൾ എന്നിവയെല്ലാം നഷ്ടപ്പെടുമെന്ന ആശങ്കയിലും വിഷമത്തിലുമാണ് യാക്കോബായ ഇടവക അംഗങ്ങളെ പോലും അറിയിക്കാതെ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇതോടെ യാക്കോബായ വിശ്വാസികൾക്കിടയിൽ തന്നെ പള്ളിയുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളിൽ വിള്ളൽ വീണിരിക്കുകയാണ്.

Read Also  കോടതി വിധി നടപ്പിലാക്കാൻ സാധിച്ചില്ല; ഓർത്തഡോക്സ് വൈദികൻ തിരികെ പോയി

 

എന്നാൽ നിലവിലെ അവസ്ഥയിൽ കോടിക്കണക്കിന് രൂപയുടെ പള്ളിയുടെ സ്വത്തുക്കൾ സ്വന്തം പേരിൽ മാറ്റിയത് ആരെങ്കിലും ചോദ്യം ചെയ്‌താൽ അവരെ ഓർത്തഡോക്സ് പക്ഷമായി മുദ്രകുത്തുന്ന അവസ്ഥയാണ് പള്ളിയിൽ ഉള്ളതെന്ന് വിമത യാക്കോബായ വിഭാഗം തന്നെ വ്യക്തമാക്കുന്നു. യഥാർത്ഥത്തിൽ പള്ളിയുടെ സ്വത്തുക്കൾ സംരക്ഷിക്കണമെന്ന് ഇവർക്കില്ലെന്നും സ്വത്തുക്കൾ കൈവശപ്പെടുത്തുകയാണ് ഇവരുടെ ഉദ്ദേശ്യമെന്നുമാണ് വിമത യാക്കോബായ വിഭാഗം ആരോപിക്കുന്നത്.

2017ൽ കോടതി വിധി വന്നതിനു ശേഷം ഇടവക പൊതുയോഗം വിളിക്കാത്തതിന് കാരണമായി പറയുന്നത്, അപ്രകാരം ചെയ്‌താൽ അത് കോടതി വിധിയുടെ ലംഘനം ആണെന്നാണ്. എന്നാൽ ഈ സ്വത്തുക്കൾ സ്വന്തം പേരിൽ മാറ്റുന്നത് എന്താണെന്നോ ഏതിന്റെ ലംഘനം ആണെന്നോ ഇവർക്കറിയില്ലേ എന്നാണ് ഇടവകക്കാർ ചോദിക്കുന്നത്.

കോടി കണക്കിന് രൂപയാണ് ഓർത്തഡോക്സ് വിഭാഗത്തിന് ലഭിക്കാൻ പോകുന്നതെന്ന കണക്കു കൂട്ടലിൽ, നിയമപ്രകാരമുള്ള പള്ളി വികാരി തോമസ് പോൾ റമ്പാന്റെ വരവ് തടയുവാൻ വേണ്ടി മാത്രം അനധികൃതമായി ചിലവഴിച്ച രൂപയ്ക്ക് കണക്കുകൾ ഇല്ലെന്നും, ഇടവകക്കാർക്ക് ഭക്ഷണവും വെള്ളവുമെന്ന പേരിൽ ചിലവഴിച്ച രൂപയുടെ യഥാർത്ഥ കണക്കുകൾ എവിടെയാണെന്നും വിമത യാക്കോബായ വിഭാഗം ചോദിക്കുന്നു.

വിമത വിഭാഗം പള്ളി സ്വത്തുക്കൾ കയ്യടക്കിയവർക്കെതിരെ കുറ്റാരോപണങ്ങൾ നിരത്തിയ ‘നമ്മളെ രക്ഷിക്കാൻ ത്യാഗം ചെയ്യാൻ മനസ്സുള്ളവർ’ എന്നപേരിൽ ഇറക്കിയ നോട്ടീസുകൾ ഇടവക വീടുകൾ തോറും കയറി നൽകിയിട്ടുണ്ട്. പള്ളിയുടെ പ്രധാന പെരുന്നാൾ അടുത്തിരിക്കുമ്പോൾ യാക്കോബായ വിഭാഗത്തിൽ ഉണ്ടായിരിക്കുന്ന ഈ വിള്ളൽ കൂടതൽ സങ്കീർണ്ണതകളിലേക്ക് കാര്യങ്ങളെ എത്തിക്കും.

മറ്റ്റാപലസ്: എൻ മെട്രോവിൻ കുതിപ്പും കിതപ്പും…

പള്ളി സംരക്ഷിക്കാനെന്ന പേരിൽ വെള്ളയും വെള്ളയും ഇട്ട് പാവപെട്ട വിശ്വാസികളും ഇതര മതസ്ഥരും നൽകുന്ന കാണിക്ക സ്വന്തം പോക്കറ്റിൽ ആക്കുന്ന ഭരണസമിതിക്കെതിരെ രംഗത്ത് വരണമെന്നാണ് വിമത യാക്കോബായ വിഭാഗം ആവശ്യപ്പെടുന്നത്.

പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം ഞായറാഴ്ച്ച കുർബാന നടത്തും

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here