Thursday, January 20

നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട യഥാർത്ഥ കണക്കുകൾ സർക്കാർ മറച്ചു വെച്ചു; പഠന റിപ്പോർട്ട് പുറത്ത്

നിപാ വറസ് ബാധയുമായി ബന്ധപ്പെട്ട യഥാർത്ഥ കണക്കുകൾ സർക്കാർ മറച്ചുവെച്ചുവെന്ന പഠന റിപ്പോർട്ട് പുറത്ത്. നിപാ മൂലം മരിച്ചവരുടെ എണ്ണത്തിൽ ഉൾപ്പടെ സർക്കാർ കള്ളത്തരം പ്രചരിപ്പിച്ചുവെന്നാണ് ഇത് സംബന്ധിച്ച ഗവേഷണ പഠന റിപ്പോർട്ടിൽ പറയുന്നത്. അന്താരാഷ്ട്ര പ്രശസ്തമായ മെഡിക്കല്‍ ജേര്‍ണലുകള്‍ ആയ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍, ദി ജേര്‍ണല്‍ ഓഫ് ഇന്‍ഫക്ഷ്യസ് ഡിസീസസ് എന്നിവയില്‍ പ്രസിദ്ധീകരിക്കപ്പെട്ട രണ്ട് ഗവേഷണ പഠന റിപ്പോര്‍ട്ടുകളാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ തെറ്റാണെന്ന് സ്ഥാപിക്കുന്നത്. ഒക്ടോബര്‍ 26, നവംബര്‍ ഒമ്പത് എന്നീ രണ്ട് ദിവസങ്ങളിലാണ് പഠന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം നിപാ ബാധിച്ചത് 19 പേര്‍ക്കാണ്. ഇതില്‍ 17 പേര്‍ മരിച്ചു. എന്നാല്‍, കേരള സര്‍ക്കാരിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനുമായ രാജീവ് സദാനന്ദന്‍ ഉള്‍പ്പെട്ട ഗവേഷകര്‍ നടത്തിയ പഠന റിപോര്‍ട്ടില്‍ പറയുന്നത് 23 പേര്‍ക്ക് രോഗം ബാധിക്കുകയും 21 പേര്‍ മരിക്കുകയും ചെയ്തുവെന്നാണ്. വൈറോളജി ശാസ്ത്രജ്ഞനായ അരുണ്‍കുമാര്‍, അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനിലെ കൈല ലാസേഴ്‌സണ്‍, സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ തന്നെ കാതറിന്‍, കേന്ദ്ര ആരോഗ്യവകുപ്പ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പൂനേ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി, ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡമോളജി, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ, കോഴിക്കോട് മെഡിക്കല്‍ കോളജ് തുടങ്ങീ പതിനഞ്ചോളം പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ ചേര്‍ന്ന് തയ്യാറാക്കിയതാണ് ഗവേഷണ റിപ്പോർട്ട്.

ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം മരിച്ചവരിൽ ലിനി മാത്രമാണ് ആരോഗ്യപ്രവർത്തക ഉണ്ടായിരുന്നുള്ളുവെന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇതെനിനെയും ഗവേഷക റിപ്പോർട്ട് ഖണ്ഡിക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ റേഡിയോളജി അസിസ്റ്റന്റാണ് നിപ ബാധിച്ച് മരിക്കുന്ന കേരളത്തിലെ ആദ്യ ആരോഗ്യവകുപ്പ് സ്റ്റാഫ്. മെയ് 19ാം തീയതിയാണ് ഈ ജീവനക്കാരന്‍ മരിക്കുന്നത്. മെയ് 20ന് ആൺ സിസ്റ്റർ ലിനി മരിക്കുന്നത്. കേരളത്തിന്റെ ആരോഗ്യ രംഗത്തെ മികവുറ്റ പ്രകടനം എന്ന എല്ലാവരും നിപാ തുടക്കത്തിലേ കണ്ടെത്തിയതിനെ വാഴ്ത്തിയിരുന്നു. എന്നാൽ രണ്ടാമത്തെ രോഗിയിൽ തന്നെ അണുബാധ നിപാ ആണെന്ന് സ്ഥിരീകരിച്ചെന്ന ആരോഗ്യവകുപ്പിന്റെ അവകാശ വാദത്തെയും പഠനം തള്ളിക്കളയുന്നു. മെയ് അഞ്ചിന് മരിച്ച സാബിത് ആണ് കേരളത്തിലെ ആദ്യ നിപ രോഗി. സാബിത്തിന്റെ സഹോദരന്‍ സാലിഹ് ആണ് രണ്ടാമത്തെ രോഗി. സാലിഹാണ് രോഗം തിരിച്ചറിയപ്പെടുന്ന ആദ്യരോഗിയെന്നാണ് ആരോഗ്യവകുപ്പിന്റെ അവകാശ വാദം. മെയ് 18നാണ് സാലിഹ് മരിക്കുന്നത്. എന്നാൽ പഠന റിപ്പോർട്ട് പ്രകാരം രോഗം തിരിച്ചറിയപ്പെടുന്നതിന് മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജ്. പേരാമ്പ്ര താലൂക്ക് ആശുപത്രി, ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളിലായി മൊത്തം അഞ്ചുപേര്‍ മരിച്ചിട്ടുണ്ട്. ആറാമത്തെ രോഗിയായ സാലിഹില്‍ എത്തിയപ്പോള്‍ മാത്രമാണ് രോഗം തിരിച്ചറിയപ്പെടുന്നത് എന്നാണ്.

Read Also  മീഡിയ വണ്ണിന്റെത് മാധ്യമ ധർമ്മമല്ലെന്ന് ശൈലജ; സർക്കാർ ഗസറ്റല്ല മീഡിയ വണ്ണെന്ന് ചാനൽ

ആറാമത്തെ രോഗിയായ സാലിഹ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ മാത്രമാണ് നിപ രോഗം തിരിച്ചറിയപ്പെടുന്നത്. എന്നാൽ ആരോഗ്യവകുപ്പ് എന്തിനാണ് രണ്ടാമത്തെ രോഗിയിൽ തന്നെ രോഗം തിരിച്ചറിഞ്ഞുവെന്ന കള്ളം പ്രചരിപ്പിച്ചതെന്ന ചോദ്യം ആണ് ഉയരുന്നത്. മാത്രമല്ല ആശുപത്രി ജീവനക്കാനായിരുന്ന റേഡിയോളജി അസിസ്റ്റന്റ് രോഗം വന്ന മരിച്ചിട്ടും നിപാ ബാധിച്ച മരിച്ചവരുടെ ലിസ്റ്റിൽ ഇദ്ദേഹത്തെ സർക്കാർ ഉൾപ്പെടുത്തിയിട്ടില്ല. ഇതോടെ സർക്കാർ നൽകേണ്ട അനൂകൂല്യങ്ങളും ഇവർക്ക് നിഷേധിക്കപ്പെട്ടു.

എന്നാൽ സംസ്ഥാനത്ത് 18 സ്ഥിരീകരിച്ച നിപാ മരണങ്ങൾ ആൺ നടന്നിട്ടുള്ളതെന്ന് ഇതുമായി ബന്ധപ്പെട്ട ആരോഗ്യമന്ത്രി പ്രതികരിച്ചു. 18 കേസുകളാണ് ലാബില്‍ പരിശോധിച്ച് നിപ്പ ഉണ്ടെന്ന് സ്ഥീരികരിച്ചത്. സ്വാലിഹിന്റെ മരണത്തോടെയാണ് നിപ്പയാണെന്ന് ഉറപ്പിച്ചത്. മൂന്നൂറില്‍ പരം കേസുകളിലാണ് സാമ്പിളുകള്‍ വൈറോളജി ലാബിലേക്ക് അയച്ചത്. രോഗലക്ഷണം കാണിച്ച 5 എണ്ണവും നിപ്പ തന്നെയായിരിക്കാം. പക്ഷേ, അത് നിപ്പ മരണം ആണെന്ന് ഉറപ്പിച്ച് പറയാനായിട്ടില്ല. ടെസ്റ്റ് റിസല്‍ട്ട് അനുസരിച്ച് മാത്രമേ രോഗം നമുക്ക് സ്ഥിരീകരിക്കാനാവൂ എന്നും ആരോഗ്യമന്ത്രി ശൈലജ പറഞ്ഞു.

Spread the love

Leave a Reply