Wednesday, January 19

അന്ധേരിയില്‍ റെയില്‍വേ മേല്‍പ്പാലം തകര്‍ന്നു; മൂന്ന് പേര്‍ക്ക് പരിക്ക്, ട്രെയിന്‍ ഗതാഗതം മുടങ്ങി

മുംബെ അന്ധേരി റയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന വീണതിനെ തുടര്‍ന്ന് സബര്‍ബന്‍ ട്രെയിന്‍ ഗതാഗതം മുടങ്ങി. അന്ധേരി വെസ്റ്റിനെയും ഈസ്റ്റിനെയും ബന്ധിപ്പി്ക്കുന്ന പാലമാണ് തകര്‍ന്നുവീണത്. പാലം തകര്‍ന്ന് വൈദ്യുതി കമ്പികളില്‍ പതിച്ചതിനാല്‍ വെസ്റ്റേണ്‍, സബര്‍ബന്‍ റൂട്ടുകളില്‍ ട്രെയിന്‍ ഗതാഗതം സ്ഥംഭിച്ചതായി വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. കനത്ത മഴ മൂലം സെന്‍ട്രല്‍ റയില്‍പാതയിലൂടെ ഓടുന്ന വണ്ടികളും വൈകുന്നുണ്ട്.
സംഭവത്തില്‍ മൂന്ന് കാല്‍നട യാത്രക്കാര്‍ക്ക് പരിക്കേറ്റതായി വിവരമുണ്ട്. റയില്‍വേ ജിവനക്കാര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചിട്ടുണ്ടെന്നും ഗതാഗതം പുനഃസ്ഥാപിക്കാനുള്ള അടിയന്തിര ശ്രമങ്ങള്‍ നടക്കുകയാണെന്നും വെസ്റ്റേണ്‍ റെയില്‍വേ വക്താവ് അറിയിച്ചു. കനത്ത മഴയാണ് മുംബെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പല സ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് മൂലം റോഡ് ഗതാഗതവും സ്ഥംഭിച്ചിരിക്കുകയാണ്.

Spread the love
Read Also  പീഡനപരാതി നൽകാനെത്തിയ ട്രാൻസ്ജെൻഡറിനോട് പോലീസ് ലിംഗം തെളിയിക്കാൻ ആവശ്യപ്പെട്ടു